- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എം.മണിയുടെ പരാമർശത്തിൽ വിവാദമായ വണ്ടിപ്പെരിയാർ ബാലുവധക്കേസ്; എട്ട് സിപിഐ(എം) പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: എം.എം.മണിയുടെ പരാമാർശത്തിൽ വിവാദമായ വണ്ടിപ്പെരിയാർ ബാലു വധക്കേസിൽ പ്രതികളായ എട്ടു സിപിഐ(എം) പ്രവർത്തകരെയും ഹൈക്കോടതി വെറുതെവിട്ടു. ഇവർ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കേസിലെ ഒമ്പത് പ്രതികളിൽ എട്ടു പേർക്ക് ജീവപര്യന്തം ലഭിക്കുകയും ചെയ്തിരുന്നു. പട്ടുമലയിൽ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ 2004 ഒക്ടോബർ 20നു രാത്രി ഏഴുമണിയോടെ സിപിഐ(എം) പ്രവർത്തകരുടെ സംഘം ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എം.എം. മണി അടിമാലി പത്താംമൈലിൽ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് ബാലു വധക്കേസ് ഏറെ വിവാദമായത്. 'അയ്യപ്പദാസിനെ വെട്ടിക്കൊന്നു കോൺഗ്രസുകാർ. ബാലുവുമുണ്ടായിരുന്നു കൂടെ. ഞങ്ങളും തീർത്തു. ബാലുവിനെ അവിടത്തെ ആൾക്കാർ കൊന്നു. കേസായി, എട്ടു പേരെ ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷിച്ചു. പിന്നെയും കേസായി...' ഇങ്ങനെയായിരുന്നു മണിയുടെ പ്രസംഗം. ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായിരുന്നു എം.ബാലു (ബാലസുബ്രഹ്മണ്യൻ). സിപിഐ(എം) വണ്ടിപ്പെരിയാർ ലോക്കൽ സെക്രട്ടറി അയ്

കൊച്ചി: എം.എം.മണിയുടെ പരാമാർശത്തിൽ വിവാദമായ വണ്ടിപ്പെരിയാർ ബാലു വധക്കേസിൽ പ്രതികളായ എട്ടു സിപിഐ(എം) പ്രവർത്തകരെയും ഹൈക്കോടതി വെറുതെവിട്ടു. ഇവർ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു.
ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കേസിലെ ഒമ്പത് പ്രതികളിൽ എട്ടു പേർക്ക് ജീവപര്യന്തം ലഭിക്കുകയും ചെയ്തിരുന്നു. പട്ടുമലയിൽ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ 2004 ഒക്ടോബർ 20നു രാത്രി ഏഴുമണിയോടെ സിപിഐ(എം) പ്രവർത്തകരുടെ സംഘം ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
എം.എം. മണി അടിമാലി പത്താംമൈലിൽ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് ബാലു വധക്കേസ് ഏറെ വിവാദമായത്. 'അയ്യപ്പദാസിനെ വെട്ടിക്കൊന്നു കോൺഗ്രസുകാർ. ബാലുവുമുണ്ടായിരുന്നു കൂടെ. ഞങ്ങളും തീർത്തു. ബാലുവിനെ അവിടത്തെ ആൾക്കാർ കൊന്നു. കേസായി, എട്ടു പേരെ ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷിച്ചു. പിന്നെയും കേസായി...' ഇങ്ങനെയായിരുന്നു മണിയുടെ പ്രസംഗം.
ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായിരുന്നു എം.ബാലു (ബാലസുബ്രഹ്മണ്യൻ). സിപിഐ(എം) വണ്ടിപ്പെരിയാർ ലോക്കൽ സെക്രട്ടറി അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നതെന്നായിരുന്നു മണിയുടെ പ്രസംഗത്തിന്റെ കാതൽ. 2004 ഒക്ടോബർ 20ന് പട്ടുമല ചൂളപ്പുരയ്ക്കൽ നടന്ന യൂണിയന്റെ യോഗത്തിൽ പ്രസംഗിച്ചു നിൽക്കുമ്പോഴാണ് ബാലു വെട്ടേറ്റു മരിച്ചത്.

