വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്നു നോക്കിയ ഭാര്യയും മോഡലുമായ വെനീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൊണാൾഡ് ട്രംപിന്റെ മരുമകളായ വനീസ തന്റെ മാതാപിതാക്കളോടൊപ്പം മാൻഹട്ടിലെ വസതിയിലായിരുന്നു. വെനീസ തന്റെ ഭർത്താവായ ഡൊണാൾഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് പൊട്ടിച്ചപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന വെളുത്ത നിറത്തിലുള്ള പൊടി ശരീരത്തിൽ വീണാണ് അസ്വസ്ഥത ഉണ്ടായത്. വെനീസയ്ക്കും കൂടെ ഉണ്ടായിരുന്ന രണ്ടും പേർക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. ഉടൻ തന്നെ മൂന്നുപേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പൊടി എന്താണെന്നു കണ്ടെത്തിയില്ലെങ്കിലും പരിശോധനയിൽ അത് ഹാനീകരമല്ലെന്നു കണ്ടെത്തിയെന്നു ന്യൂയോർക്ക് പൊലീസ് വക്താവ് അറിയിച്ചു. അമേരിക്കൻ രഹസ്യാന്യേഷണ വിഭാഗവും, ഇന്റലിജൻസ് വിഭാഗവും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ ട്രംപിനെതേടിയും ഇത്തരത്തിൽ മാലിന്യങ്ങളും അലർജിപ്പൊടികളും ഭീഷണിയും നിറഞ്ഞ കത്തുകൾ എത്താറുണ്ട്.

സംഭവത്തെക്കുറിച്ച് ജൂനിയർ ഡൊണാൾഡ് ട്രംപ് ട്വിറ്റ് ചെയ്തു, രാവിലെ ഉണ്ടായ പേടിപ്പെടുത്തുന്ന സംഭവത്തിൽ നിന്നും വെനീസയും തന്റെ കുട്ടികളും സുരക്ഷിതരാണെന്നും. ചില വ്യക്തികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനു ഇത്തരം മാർ്ഗ്ഗങ്ങൾ സ്വീകരിക്കുന്നത് തീർത്തും ശരിയല്ലെന്നുമാണ് പ്രസിഡന്റിന്റെ മകൻ ട്വിറ്റ് ചെയ്തത്. പ്രസിഡന്റിന്റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാൻക ട്രംപും സംഭവത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.