- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ കമ്മിഷൻ അദ്ധ്യക്ഷയോട് പറയാനുള്ളത്: തൊലി വെളുപ്പും കാശുമുള്ള പെൺപിള്ളേരെ തൊടുമ്പോൾ മാത്രം പോര മാഡം ഈ ആവേശം; ഒരുപൊലീസ് ഉദ്യോഗസ്ഥൻ എന്നെ പരസ്യമായി തെറിവിളിച്ച പരാതിക്ക് മറുപടി നൽകാൻ സമയം കിട്ടിക്കാണില്ല അല്ലേ? ഇടപ്പള്ളി സംഭവത്തിൽ കയ്പമംഗത്തെ ജില്ല പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വാണി പ്രയാഗിന്റെ പോസ്റ്റ്
തൃശൂർ: ഇടപ്പള്ളിയിൽ മാളിനുള്ളിൽ യുവനടിയെ രണ്ടു പേർ അപമാനിച്ച സംഭവത്തിൽ അമ്മയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സംഭവത്തെ വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അപലപിക്കുകയും കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. നാളെ നടിയിൽനിന്നു കമ്മിഷൻ തെളിവെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തരം പീഡനശ്രമങ്ങളോട് സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണമെന്ന് അഭിപ്രായപ്പെടുകയാണ് തൃശൂർ കയ്പമംഗലത്തെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാണി പ്രയാഗ്. വനിതാ കമ്മീഷൻ പലപ്പോഴും ഇത്തരം കേസുകളിൽ വിവേചനം കാട്ടുന്നുവെന്നും അവർ ആരോപിച്ചു.
'ഇനി നമ്മുടെ വനിതാ കമ്മിഷൻ അദ്ധ്യക്ഷയോട് പറയാനുള്ളത്.തൊലി വെളുപ്പും കാശുമുള്ള പെൺപിള്ളേരെ തൊടുമ്പോൾ മാത്രം പോര മാഡം ഈ ആവേശം . മാഡത്തിലെ ങമശഹയീഃശഹ കിടപ്പുണ്ട് ഒരു പൊതുപ്രവർത്തകയായ എനിക്ക് നേരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പരസ്യമായി തെറിവിളിച്ച പരാതി. മാസം 3 കഴിഞ്ഞിട്ടും ഒരു റിസീവ്ഡ് റിപ്ലെ പോലും തരാൻ വനിതാ കമ്മീഷന്റെ ഓഫീസിലിരിക്കുന്ന ചേച്ചിമാർക്ക് സമയം കിട്ടിക്കാണില്ല അല്ലേ .... പ്രതികരിക്കണം പെണ്ണുങ്ങളേ.... അവനവന്റെ ശരീരത്തിൽ സ്വന്തം ഭർത്താവ് വരെ തൊടണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണുള്ളത്-' വാണി പ്രയാഗ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് സിനിമാ താരത്തിനുണ്ടായ അനുഭവം കേട്ടപ്പോൾ ഒരു സ്ത്രീയായി സമൂഹത്തിൽ ജീവിച്ച് പോരുന്ന എനിക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. കാരണം ആയിരക്കണക്കിന് സ്ത്രീകൾ ദിവസവും ഇത്തരം അനുഭവങ്ങൾ വെള്ളം തൊടാതെ വിഴുങ്ങി വൈകീട്ട് വീട്ടിൽ വന്ന് കുളിക്കുമ്പോൾ തനിക്ക് നേരെ ആരും അത്തരത്തിൽ പെരുമാറിയിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് ശുദ്ധീകരിക്കുന്നവരാണ്.
സ്ത്രീ സമത്വവും സാക്ഷരതയും പറയുന്ന കേരളത്തിലെ സ്ത്രീകളുടെ ഗതികേട്. സമൂഹത്തിൽ ഇത്രയേറെ സ്ഥാനമുള്ള ഒരു നടി ഇത്തരം അനുഭവത്തിൽ പരാതി കൊടുക്കാൻ പോലും തയ്യാറായില്ല എന്ന് പറയുമ്പോൾ മാനക്കേട് തോന്നുന്നുണ്ട്. നിങ്ങളുടെ സൗന്ദര്യം വിറ്റ് തന്നെയാണ് സുഹൃത്തേ നിങ്ങൾ ജീവിക്കുന്നത്. ആ ശരീരത്തിൽ തന്റെ അനുമതിയില്ലാതെ ഒരുത്തൻ കടന്നു പിടിച്ചിട്ടുണ്ടെങ്കിൽ കരണം അടിച്ച് പുകക്കണമായിരുന്നു. എന്നിട്ട് പരാതി കൊടുക്കണം. അങ്ങനെ ചെയ്തിരുന്നെങ്കിൽ നിങ്ങളെ ആരാധിക്കുന്ന ജനങ്ങൾക്ക് അഭിമാനം തോന്നിയേനെ ... പ്രതികരണശേഷി അഭിനയിച്ച് കാണിക്കാനുള്ളതല്ല. ആവശ്യ സമയത്ത് ഉപയോഗിക്കാനുള്ളതാണ്.
ഇനി നമ്മുടെ വനിതാ കമ്മിഷൻ അദ്ധ്യക്ഷയോട് പറയാനുള്ളത്.തൊലി വെളുപ്പും കാശുമുള്ള പെൺപിള്ളേരെ തൊടുമ്പോൾ മാത്രം പോര മാഡം ഈ ആവേശം . മാഡത്തിലെ Mailboxil കിടപ്പുണ്ട് ഒരു പൊതുപ്രവർത്തകയായ എനിക്ക് നേരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പരസ്യമായി തെറിവിളിച്ച പരാതി. മാസം 3 കഴിഞ്ഞിട്ടും ഒരു റിസീവ്ഡ് റിപ്ലെ പോലും തരാൻ വനിതാ കമ്മീഷന്റെ ഓഫീസിലിരിക്കുന്ന ചേച്ചിമാർക്ക് സമയം കിട്ടിക്കാണില്ല അല്ലേ .... പ്രതികരിക്കണം പെണ്ണുങ്ങളേ.... അവനവന്റെ ശരീരത്തിൽ സ്വന്തം ഭർത്താവ് വരെ തൊടണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണുള്ളത്.
അവിടെ കേറി കണ്ണി കണ്ടവന്റെയൊക്കെ കാമത്തിന്റെ കഴപ്പു തീർക്കാൻ നിന്നു കൊടുക്കേണ്ട കാര്യമില്ല. ഇന്നലെകളിൽ നമ്മുടെ അമ്മമാർ കൃത്യമായി പ്രതികരിക്കാത്തതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത് .നാളെ വാളയാറിലും പാലത്തായിയിലുമെല്ലാം ഉണ്ടായത് നമ്മുടെ വീടുകളിൽ ഉണ്ടാവാതിരിക്കണമെങ്കിൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. പറയേണ്ടത് ഉറക്കെ പറയണം.
വാണിപ്രയാഗ്