- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസിൽ ബാബുരാജ് ജയിലിൽ കിടന്നിട്ടുണ്ടെന്ന് അറിയാമായിരുന്നു; അതറിഞ്ഞു കൊണ്ട് തന്നെയാണ് പ്രണയിച്ചതും ജീവിതപങ്കാളിയായതും: വില്ലൻ വേഷങ്ങളിലൂടെയെത്തി കോമഡിയിൽ തിളങ്ങിയ ബാബുരാജിന്റെ ജീവിതസഖി വാണി വിശ്വനാഥിന് പറയാനുള്ളത്..
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച പ്രണയ വിവാഹമായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായാണ് മലയാളം സിനിമാ ലോകം ഇവരുടെ വിവാഹം വാർത്ത കേട്ടത്. ഈ താരവിവാഹത്തിന് ശേഷം മലയാളികൾ ഞെട്ടിയത് മുഖ്യധാരയിൽ തിളങ്ങിനിന്ന് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം ചെയ്തപ്പോഴാണ്. അന്ന് മലയാളത്തിൽ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന ശരാശരിക്കാരനായ നടനായിരുന്നു ബാബുരാജ്. എന്നാൽ, പിൽക്കാലത്ത് സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ ബാബുവിന്റെ തലവര തന്നെ മാറ്റി. മലയാളത്തിലെ കോമഡി വേഷങ്ങളിലേക്കുള്ള ബാബുവിന്റെ പരിവർത്തനമായിരുന്നു ഇത്. ബാബുവിന്റെ ഈ നേട്ടങ്ങൾക്ക് പിന്നിൽ നിശബ്ദമായി നിലകൊണ്ടത് വാണി വിശ്വനാഥിന്റെ സാന്നിധ്യം തന്നെയായിരുന്നു. കുടുംബ നായികയുടെ റോളിൽ വാണി ഒതുങ്ങിയപ്പോൾ ബാബു കടുതൽ അവസരങ്ങൾ തേടിപ്പോയി. ഇടികൊള്ളാൻ മാത്രം വിധിക്കപ്പെട്ട തടിമിടുക്കുള്ള വില്ലന്റെ സ്ഥാനത്തു നിന്നും നായകനായി പോലും ബാബുരാജ് അഭിനയിച്ചു. ഇപ്പോൾ കൈനിറയെ ചിത്രങ്ങളും ബാബുവിനുണ്ട്. ആക്ഷൻ റാണിയായി വാണി വെള്ളിത്തിരയിൽ നിറഞ
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച പ്രണയ വിവാഹമായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായാണ് മലയാളം സിനിമാ ലോകം ഇവരുടെ വിവാഹം വാർത്ത കേട്ടത്. ഈ താരവിവാഹത്തിന് ശേഷം മലയാളികൾ ഞെട്ടിയത് മുഖ്യധാരയിൽ തിളങ്ങിനിന്ന് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം ചെയ്തപ്പോഴാണ്. അന്ന് മലയാളത്തിൽ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന ശരാശരിക്കാരനായ നടനായിരുന്നു ബാബുരാജ്. എന്നാൽ, പിൽക്കാലത്ത് സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ ബാബുവിന്റെ തലവര തന്നെ മാറ്റി. മലയാളത്തിലെ കോമഡി വേഷങ്ങളിലേക്കുള്ള ബാബുവിന്റെ പരിവർത്തനമായിരുന്നു ഇത്.
ബാബുവിന്റെ ഈ നേട്ടങ്ങൾക്ക് പിന്നിൽ നിശബ്ദമായി നിലകൊണ്ടത് വാണി വിശ്വനാഥിന്റെ സാന്നിധ്യം തന്നെയായിരുന്നു. കുടുംബ നായികയുടെ റോളിൽ വാണി ഒതുങ്ങിയപ്പോൾ ബാബു കടുതൽ അവസരങ്ങൾ തേടിപ്പോയി. ഇടികൊള്ളാൻ മാത്രം വിധിക്കപ്പെട്ട തടിമിടുക്കുള്ള വില്ലന്റെ സ്ഥാനത്തു നിന്നും നായകനായി പോലും ബാബുരാജ് അഭിനയിച്ചു. ഇപ്പോൾ കൈനിറയെ ചിത്രങ്ങളും ബാബുവിനുണ്ട്. ആക്ഷൻ റാണിയായി വാണി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു ഒരുകാലത്തെങ്കിൽ ഇപ്പോൾ ബാബുരാജാണ് താരം. വില്ലനെ പ്രണയിച്ച് വിവാഹം ചെയ്ത നായികയായി വാണി ഇവരുടെ പ്രണയത്തെ കുറിച്ച് മനസു തുറന്നു.
തങ്ങളുടെ പ്രണയകാലത്തെ രഹസ്യങ്ങൾ തുറന്നുപറയുകയാണ് വാണി ഇപ്പോൾ. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രണയകാലത്തെക്കുറിച്ച് പഴയ ആക്ഷന്റാണി മനസുതുറന്നന്നത്. കൊലക്കേസിൽ ബാബുരാജ് ജയിലിൽ കിടന്നിട്ടുണ്ടെന്ന് അറിയാമായിരുന്നുവെന്ന് വാണി പറയുന്നത്. എന്നാൽ, ഇത് ബാബുവിന്റെ ജീവിതത്തിലെ ഒരു പരീക്ഷണ ഘട്ടമായിരുന്നുവെന്ന് കരുതാനാണ് വാണിക്കിഷ്ടം.
ലോ കോളജിൽ പഠിക്കുമ്പോഴാണ് ബാബുരാജ് കേസിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാർ ഒരു കൊലക്കേസിൽപ്പെട്ടു. ബാബുവും അക്കൂടെ ഉണ്ടാകുമെന്ന ഊഹത്തിൽ പൊലീസ് അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നു. എൽഎൽബിക്ക് നല്ല മാർക്ക് വാങ്ങി ജയിച്ചത് ബാബുവേട്ടന് തുണയായെന്നും വാണി പറയുന്നു.
ഒരു പന്തയത്തിലൂടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രണയമായി വളർന്നതെന്നാണ് വാണി വിശ്വനാഥ് പറയുന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഞാനൊരു പാട്ടിന്റെ ചരണം ചൊല്ലി. അതിന്റെ പല്ലവി പറയാമോയെന്ന് ബാബുവേട്ടനോട് ചോദിച്ചു. പുള്ളിക്ക് അറിയില്ലെന്ന് കരുതിയാണ് ചോദിച്ചതെങ്കിലും ഉത്തരം അനായാസം പറഞ്ഞു. പിന്നീട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറാൻ അധികം വൈകിയില്ല. ആലുവയിലെ വീട്ടിൽ മക്കളുടെ കാര്യങ്ങളെല്ലാം നോക്കി കഴിയുകയാണ് വാണി വിശ്വനാഥിപ്പോൾ.
വീട്ടമ്മയായി ഒതുങ്ങിയവർ പലരും വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്ന കാലമായതുകൊണ്ട് വീണ്ടും ഒരിക്കൽ കൂടി സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാണി. സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമെന്നും വാണി വ്യക്തമാക്കി.