- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാനിൽ നിന്നൊരു താരം': മാർത്തോമ്മാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രകാശനം ചെയ്തു
ന്യൂയോർക്ക്: ക്രിസ്തീയ ഗാന രംഗത്തു ശ്രദ്ധേയനായ മനോജ് തുണ്ടിലിന്റെ (ജേക്കബ് ജോസഫ്) നേതൃത്വത്തിലുള്ള ഇവാൻസ് മ്യൂസിക് മിഷൻ പുറത്തിറക്കിയ ക്രിസ്മസ് ഗാനങ്ങൾ 'വാനിൽ നിന്നൊരു താരം' മാർത്തോമ്മാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രകാശനം ചെയ്തു. ക്വീൻസ് സെന്റ് ജോൺസ് ഇടവക വികാരി റവ ഐസക്ക് പി. കുര്യൻ ആദ്യ കോപ്പി ഏറ്റുവാങ്ങിപ്രശസ്ത ഗായക
ന്യൂയോർക്ക്: ക്രിസ്തീയ ഗാന രംഗത്തു ശ്രദ്ധേയനായ മനോജ് തുണ്ടിലിന്റെ (ജേക്കബ് ജോസഫ്) നേതൃത്വത്തിലുള്ള ഇവാൻസ് മ്യൂസിക് മിഷൻ പുറത്തിറക്കിയ ക്രിസ്മസ് ഗാനങ്ങൾ 'വാനിൽ നിന്നൊരു താരം' മാർത്തോമ്മാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രകാശനം ചെയ്തു. ക്വീൻസ് സെന്റ് ജോൺസ് ഇടവക വികാരി റവ ഐസക്ക് പി. കുര്യൻ ആദ്യ കോപ്പി ഏറ്റുവാങ്ങി
പ്രശസ്ത ഗായകരായ ബിജു നാരായണൻ, ഇമ്മാനുവൽ ഹെന്റി, വിത്സ്വരാജ്, സുജിത്ത് മൂലയിൽ, മെറിൻ ഗ്രിഗറി, സെലിൻ ജോസ്, ജൂബി ഷിബു, ജോഷ് ലി വർഗീസ്, ജെംസൺ കുര്യാക്കോസ്, മനോജ് തുണ്ടിൽ, എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിബി ആന്റണിയും സാമുവൽ തങ്കപ്പനും സംഗീത സംവിധാനം നിർവഹിച്ചു. മനോജ് ഇലവുങ്കൽ, ഷാജി തമ്പി, മൊഹന ചന്ദ്രൻ എന്നിവരാണു ഗാന രചയിതാക്കൾ.
ഹരിപ്പാട് സ്വദേശിയായ മനോജിന്റെ മൂന്നാമത്തെ ആൽബമാണിത്. മാരമൺ കൺ വൻഷനിലും പാടിയിട്ടുള്ള മനോജ് പള്ളിയിലെ കൊയറിൽ സജീവമാണു. ആൽബം വാങ്ങിയ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്നു മനോജ് പറഞ്ഞു. പ്രവാസികൾക്കായും ഒരു ഗാനം പ്രത്യേകമായി ചേർത്തിട്ടുണ്ട്. ആൽബം, ന്യൂയോർക്ക്, ന്യൂജെഴ്‌സി, ഫിലഡൽഫിയ മേഖലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നു ലഭിക്കും
ആവശ്യമുള്ളവർ ബന്ധപ്പെടുക: jacobjoseph72@gmail.com; 516-426-5843