- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളർച്ചക്കുള്ള മരുന്നുകളുടെ പരസ്യം നൽകിയത് 2.5 ലക്ഷം രൂപ വാങ്ങി; ചട്ടങ്ങൾ കാറ്റിൽപ്പറത്തിയ പരസ്യം പ്രസിദ്ധീകരിച്ച വനിത ചീഫ് എഡിറ്റർക്കും എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും ജാമ്യമില്ലാ വാറണ്ട്; ലക്ഷങ്ങൾ പോക്കറ്റിലാക്കാൻ വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളുടെ പരസ്യങ്ങൾ വാങ്ങുന്ന മാധ്യമങ്ങൾക്ക് പാഠമായി ഒരു കോടതി വിധി
കൊച്ചി: പരസ്യം കിട്ടിയാൽ എന്തിനും തയ്യാറായിരിക്കുന്നവരാണ് മലയാളത്തിലെ പത്രമുത്തശ്ശിമാർ പോലും. പണം കിട്ടിയാൽ ഏത് തട്ടിപ്പുകാരന്റെയും മൂടുതാങ്ങിയുള്ള ഈ പ്രവണതക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നെങ്കിലും കാശു കിട്ടിയാൽ എന്തുമാകാം എന്നതു തന്നെയാണ് ഇവരുടെ ആപ്തവാക്യം. നിയമം പോലും കാറ്റിൽപ്പറത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ മനോരമയ്ക്ക് ഒടുവിൽ പണി കിട്ടി. വനിതയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിച്ച സംഭവത്തിൽ ചീഫ് എഡിറ്റർക്കും എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. കോടതിയിൽ ഹാജരാകുന്നതിൽ നിരന്തരം വീഴ്‌ച്ച വരുത്തിയതു കൊണ്ടാണ് കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സ്ത്രീ സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളർച്ചയ്ക്കുള്ള മരുന്നുകളുടെ പരസ്യമാണ് വനിതയിൽ പ്രസിദ്ധീകരിച്ചത്. ഇത് കേന്ദ്രനിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു. മരുന്നുകളുടെ ഡ്രഗ്‌സ് & മാജിക് റിമഡീസ് ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ് ആ

കൊച്ചി: പരസ്യം കിട്ടിയാൽ എന്തിനും തയ്യാറായിരിക്കുന്നവരാണ് മലയാളത്തിലെ പത്രമുത്തശ്ശിമാർ പോലും. പണം കിട്ടിയാൽ ഏത് തട്ടിപ്പുകാരന്റെയും മൂടുതാങ്ങിയുള്ള ഈ പ്രവണതക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നെങ്കിലും കാശു കിട്ടിയാൽ എന്തുമാകാം എന്നതു തന്നെയാണ് ഇവരുടെ ആപ്തവാക്യം. നിയമം പോലും കാറ്റിൽപ്പറത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ മനോരമയ്ക്ക് ഒടുവിൽ പണി കിട്ടി. വനിതയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിച്ച സംഭവത്തിൽ ചീഫ് എഡിറ്റർക്കും എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. കോടതിയിൽ ഹാജരാകുന്നതിൽ നിരന്തരം വീഴ്‌ച്ച വരുത്തിയതു കൊണ്ടാണ് കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
സ്ത്രീ സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളർച്ചയ്ക്കുള്ള മരുന്നുകളുടെ പരസ്യമാണ് വനിതയിൽ പ്രസിദ്ധീകരിച്ചത്. ഇത് കേന്ദ്രനിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു. മരുന്നുകളുടെ ഡ്രഗ്‌സ് & മാജിക് റിമഡീസ് ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ട പരസ്യമാണ് വനിത പ്രസിദ്ധീകരിച്ചത്. ചട്ടങ്ങൾ കാറ്റിൽപ്പറത്തിയ ഈ പരസ്യത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് ഏലൂർ സ്വദേശി കെ.എം.പ്രസാദായിരുന്നു. പ്രസാദിന്റെ പരാതിയിൽ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വനിത ദ്വൈവാരിക എഡിറ്ററായ പ്രേമ മാമ്മൻ മാത്യു, പ്രസാധകനായ എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർ സജീവ് ജോർജ്ജ് എന്നിവർക്ക് സമൺസയച്ചിരുന്നു.
എന്നാൽ, നാലു പോസ്റ്റിങ് കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഇന്നലെ കോടതി പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 23ാം തീയ്യതിയിലേക്ക് കേസ് മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസം കോടതിയിൽ ഹാജരാകാൻ കർശന നിർദേശമാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വ. അഷ്‌ക്കർ ഖാദർ ആണ് കേസ് കോടതിയിൽ വാദിച്ചത്. വ്യാജ മരുന്നുകളുടെ പരസ്യം സ്വീകരിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കുമെതിരായ ഉണർത്തുപാട്ടെന്ന വിധത്തിലാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.
2013 ജനുവരി 15-31 ലക്കം വനിതയിൽ വന്ന ചില ദിവ്യ ഔഷധങ്ങളുടെ പരസ്യമാ്ണ് വിവാദത്തിന് ആധാരമായത്. അരപ്പേജ് കളർ പരസ്യത്തിനു 2.15 ലക്ഷം രൂപയാണു വനിത വാങ്ങിയിരുന്നത്. ഫലപ്രദവും ലോകോത്തരവുമായ 100% ആയുർവ്വേദ ചികിത്സ വാഗ്ദാനം ചെയ്യുന്ന വൈദ്യരാജന്റെയോ അദ്ദേഹത്തിന്റെ ആരോഗ്യനികേതനത്തിന്റെയോ മേൽവിലാസം പരസ്യത്തിൽ ഉണ്ടായിരുന്നില്ല. ഏതു നാട്ടിലും എത്തിച്ചു നൽകും ഫോണിൽ ബന്ധപ്പെടാനാവശ്യപ്പെട്ടു കൊണ്ട് മൂന്ന് മൊബൈൽ നമ്പരുകൾ നൽകിയിരുന്നു. മാന്യമായ അഡ്വസ് പോലുമില്ലാത്ത ലൈംഗിക ഉത്തേജക മരുന്നുൽപ്പാദകരുടെ വ്യാജപരസ്യം സ്വീകരിച്ചതാണ് വനിതയെ വെട്ടിലാക്കിയത്.
മലയാളത്തിലെ പ്രമുഖ പത്രങ്ങൾ ഇത്തരം വ്യാജപരസ്യങ്ങൾ സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കാൻ കൂട്ടുനിക്കാറുണ്ട്. ശരിയായ ചികിത്സ തേടാൻ പലരും വിമുഖരാകുന്നതും ഇത്തരം പരസ്യങ്ങൾ വിശ്വസിക്കുന്നതിനാലാണ്. ചികിത്സ ഏറ്റവും ഫലപ്രദമാകുന്ന സുവർണ്ണ സമയം നഷ്ടപ്പെടാൻ ഇതൊരു കാരണമാകുന്നുണ്ട്. നിരവധി പേരെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം പരസ്യങ്ങൾ കാരണമാക്കിയിട്ടുണ്ട്.

മാധ്യമങ്ങളിലെ പരസ്യങ്ങൾ കാരണം നിരവധി പേർ ഈ തട്ടിപ്പിന്നിരയാകുന്നുണ്ട്. വികലമായ ലൈംഗികബോധവും ലൈംഗികാസംതൃപ്തിയും മലയാളിസമൂഹത്തിൽ വ്യാപകമായിരിക്കുന്നതിനാൽ ഡോക്ടറെ കാണുന്നതിന് പകരം പലപ്പോഴും ഇത്തരം കപടന്മാരുടെ പരസ്യങ്ങളിൽ ജനങ്ങൾ കുടുങ്ങുന്നു. പലരും പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. മാധ്യമങ്ങളാകട്ടെ വ്യാജമരുന്നുകാർക്ക് വേണ്ടി ഓശാന പാടി രംഗത്തെത്തുകയും ചെയ്യും. കേസിന്റെ വിശദാംശങ്ങളും മാധ്യമങ്ങളുടെ അധാർമിക പ്രവർത്തിയെയും ചോദ്യം ചെയ്ത അഡ്വ. അഷ്‌ക്കർ വിശദമായ കുറിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

