കേരളത്തിലെ ഏറ്റവും വലിയ ജനകീയ അവാർഡായ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും പാർവ്വതിയും തന്നെ. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിനാണ് ഇരുവരെയും തേടി വീണ്ടും അവാർഡ് എത്തിയത്.

ജനപ്രിയ നായകനായി നിവിൻ പോളിയെ തിരഞ്ഞെടുത്തു. നമിത പ്രമോദാണ് ജനപ്രിയ നായിക. പ്രേമം ജനപ്രിയ ചിത്രവും. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്ക് വ്യത്യസ്തമുഖങ്ങൾ പരിചയപ്പെടുത്തിയ കെ പി എ സി ലളിതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകും.

ആർ.എസ്. വിമൽ ആണ് മികച്ച സംവിധായകൻ (എന്നു നിന്റെ മൊയ്തീൻ). ടു കൺട്രീസിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി. സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച എന്നു നിന്റെ മൊയ്തീൻ മികച്ച സിനിമയായി പ്രേക്ഷകർ തിരഞ്ഞെടുത്തു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് അൻവർ റഷീദ് നിർമ്മിച്ച പ്രേമം ആണ് ജനപ്രിയ സിനിമ. വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഫേയ്‌സ് ബുക്ക് പേജ്, മനോരമ ഓൺലൈൻ, പോളിങ് ബൂത്തുകൾ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാൻ 25 അവാർഡുകളാണ് വനിത ഏർപ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷൽ പെർഫോമൻസ് (നടൻ) ജയസൂര്യ (സുസുസുധി വാത്മീകം.), സ്‌പെഷൽ പെർഫോമൻസ് (നടി) റിമ കല്ലിങ്കൽ (റാണി പത്മിനി), തിരക്കഥാകൃത്ത് സലിം അഹമ്മദ് (പത്തേമാരി), സഹനടൻ ചെമ്പൻ വിനോദ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ചാർലി ), സഹനടി ലെന (എന്നു നിന്റെ മൊയ്തീൻ), മികച്ച വില്ലൻ നെടുമുടിവേണു (ഒരു സെക്കൻഡ് ക്ലാസ് യാത്ര ), ഹാസ്യ നടൻ അജു വർഗീസ്.(ഒരു വടക്കൻ സെൽഫി, ടു കൺട്രീസ് ), ഗാനരചയിതാവ് റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ....എന്നു നിന്റെ മൊയ്തീൻ ), ഗായകൻ വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാൽ..... പ്രേമം), ഗായിക വൈക്കം വിജയലക്ഷ്മി (കൈക്കോട്ടും കണ്ടിട്ടില്ല...ഒരു വടക്കൻ സെ ൽഫി). സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ (പ്രേമത്തിലെ ഗാ നങ്ങൾ), ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ (എന്നു നിന്റെ മൊയ്തീൻ,ചാർലി ), പുതുമുഖ നടി സായ് പല്ലവി (പ്രേമം). പുതുമുഖ നടന്മാർ ശബരീഷ് വർമ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ.(പ്രേമം). പുതുമുഖ സംവിധായകൻ ജോൺ വർഗീസ് (അടി കപ്യാരെ കൂട്ടമണി), നൃത്ത സംവിധായകൻ ദിനേശ് മാസ്റ്റർ. (അമർ അക്‌ബർ അന്തോണി)

വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത്തെ ചലച്ചിത്ര അവാർഡു ദാനചടങ്ങാണിത്. ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയിൽ അവാർഡുകൾ വിതരണം ചെയ്യും.