- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിന്റെ വനിതാ സംഗമ വേദിക്കു മുന്നിൽ വനിതാ മതിലിന്റെ 'പ്രതിഷേധ തിരുവാതിര' ! ഡിവൈഎഫ്ഐ പ്രവർത്തകരും വനിതകളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി കലാപരിപാടിക്ക് അന്ത്യം; കൂക്കിവിളിച്ച് കലാസംഘത്തെ യുഡിഎഫ് വനിതകൾ യാത്രയാക്കിയതോടെ ചിന്നക്കട ബസ്ബേയിൽ ബഹളമയം
കൊല്ലം : വനിതാ മതിലിന് ബദലായി യുഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ കയ്യാങ്കളി. ഐക്യ ജനാധിപത്യ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടപ്പിച്ച വനിതാ സംഗമ വേദിക്ക് മുൻപിലാണ് വനിതാ മതിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ ശ്രമം നടന്നത്. ഇതിന് പിന്നാലെ വേദിക്ക് സമീപം സംഘർഷമുണ്ടാകുകയും ചെയ്തു. വേദിക്ക് സമീപം തിരുവാതിര കളിക്കാൻ ശ്രമം നടത്തിയ വനിതാ ഡിവൈഎഫ്ഐ പ്രവർത്തകരും വനിതാ സംഗമം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ രംഗം വഷളാകുകയായിരുന്നു. യുഡിഎഫ് വനിതകളുടെ ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളികൾക്കിടയിൽ തിരുവാതിര അവതരിപ്പിച്ചു കലാസംഘം മടങ്ങി. കൂക്കിവിളിച്ചാണു വനിതകൾ കലാസംഘത്തെ യാത്രയാക്കിയത്. ചിന്നക്കട ബസ് ബേയിൽ മൂന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. കലാപരിപാടി അവതരിപ്പിക്കാൻ എത്തിയ സംഘം കസേര നിരത്തുകയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനം വേദിക്കു മുന്നിൽ നിർത്തുകയും ചെയ്തു. ഇതോടെ ബസ് ബേയിൽ വനിതാ പ്രവർത്തകരുടെ ബഹളമയമായിരുന്നു. വനിതാസംഗമ പ്രവർത്തകർ നിരത്തിയിരുന്ന ഇ
കൊല്ലം : വനിതാ മതിലിന് ബദലായി യുഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ കയ്യാങ്കളി. ഐക്യ ജനാധിപത്യ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടപ്പിച്ച വനിതാ സംഗമ വേദിക്ക് മുൻപിലാണ് വനിതാ മതിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ ശ്രമം നടന്നത്. ഇതിന് പിന്നാലെ വേദിക്ക് സമീപം സംഘർഷമുണ്ടാകുകയും ചെയ്തു. വേദിക്ക് സമീപം തിരുവാതിര കളിക്കാൻ ശ്രമം നടത്തിയ വനിതാ ഡിവൈഎഫ്ഐ പ്രവർത്തകരും വനിതാ സംഗമം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ രംഗം വഷളാകുകയായിരുന്നു.
യുഡിഎഫ് വനിതകളുടെ ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളികൾക്കിടയിൽ തിരുവാതിര അവതരിപ്പിച്ചു കലാസംഘം മടങ്ങി. കൂക്കിവിളിച്ചാണു വനിതകൾ കലാസംഘത്തെ യാത്രയാക്കിയത്. ചിന്നക്കട ബസ് ബേയിൽ മൂന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. കലാപരിപാടി അവതരിപ്പിക്കാൻ എത്തിയ സംഘം കസേര നിരത്തുകയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനം വേദിക്കു മുന്നിൽ നിർത്തുകയും ചെയ്തു. ഇതോടെ ബസ് ബേയിൽ വനിതാ പ്രവർത്തകരുടെ ബഹളമയമായിരുന്നു.
വനിതാസംഗമ പ്രവർത്തകർ നിരത്തിയിരുന്ന ഇരിപ്പിടത്തോടു ചേർന്നായിരുന്നു ഇത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്റെ നേതൃത്വത്തിൽ പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായി രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടയിൽ എത്തിയ കോൺഗ്രസ് നേതാവ് ഡി.ഗീതാകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളി. ഉന്തിലും തള്ളിലും ഗീതാകൃഷ്ണനു നിസാര പരുക്കേറ്റു. ഇതോടെ വനിതകൾ ശക്തമായ പ്രതിഷേധം ഉയർത്തി.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവരെത്തി. കലാസംഘത്തിന്റെ വാഹനം 20 അടിയോളം പിന്നിലേക്കു മാറ്റിയെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകന്റെ മോശം പരാമർശം വീണ്ടും പ്രകോപനമുണ്ടാക്കി. രോഷാകുലരായി മുന്നോട്ടു നീങ്ങിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കലാപരിപാടി നടത്താൻ വനിതാ സംഗമത്തിന്റെ ഉച്ചഭാഷിണി നിർത്തിവയ്ക്കണമെന്നു പൊലീസ് നിർദേശിച്ചെങ്കിലും യുഡിഎഫ് വനിതകൾ അംഗീകരിച്ചില്ല.
പ്രതിഷേധം തുടരുന്നതിനിടയിൽ കലാസംഘം തിരുവാതിര അവതരിപ്പിച്ചു. വനിതാസംഗമം പ്രവർത്തകർ മുഴുവൻ സമയവും ഉച്ചഭാഷിണിയിലൂടെ മുദ്രാവാക്യം മുഴക്കി. കലാപരിപാടി അവസാനിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ യുഡിഎഫുകാരെ കൂകി. വനിതകൾ കൂട്ടത്തോടെ ഉച്ചഭാഷിണിയിലൂടെ തിരിച്ചു കൂകി. സംഘർഷം അറിഞ്ഞു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, മുൻ എംഎൽഎ ജി.പ്രതാപവർമ തമ്പാൻ, ഡിസിസി സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ നേതാക്കൾ എത്തി.
വനിതാമതിലിന് എതിരെ ഐക്യ ജനാധിപത്യ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന വനിതാ സംഗമം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ മത്തു പിടിച്ച സിപിഎമ്മിന്റെ ധാർഷ്ട്യമാണു സംഗമത്തിനുനേരെ നടന്ന അതിക്രമമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് സമീപനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.സിസിലി, ഗിരിജ, യു.വഹീദ, സിസിലി സ്റ്റീഫൻ, എസ്.മീനാകുമാരി, മീരാറാണി, പൊന്നമ്മ മഹേശൻ, സുനിത നിസാർ, ഹംസത്ത് ബീവി, സൂര്യകല, ശ്രീലത എന്നിവർ പ്രസംഗിച്ചു.