കുവൈറ്റ് സിറ്റി;- നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് കേരളത്തിൽവർധിച്ചുവരുന്ന ലൈംഗിക പീഡനങ്ങളുടെ മുഖ്യകാരണമെന്ന് വനിതാവേദിസെമിനാർ അഭിപ്രായപ്പെട്ടു .വനിതാവേദി ഫർവാനിയ യുണിറ്റ് നടത്തിയസെമിനാറിൽ '' പെരുകുന്ന ലൈഗിക പീഡനങ്ങൾ കാരണങ്ങളും പ്രതിവിധിയും 'എന്ന വിഷയത്തിൽ ഷിനി റോബർട്ട് പ്രബന്ധം അവതരിപ്പിച്ചു .

സാം പൈനുംമൂട്‌സെമിനാർ ഉത്ഘാടനം ചെയ്തു .സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞത് പീഡനകഥകൾ പുറത്തു വരാൻ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു . ബിന്ദു ബിജു ,ദീപ്തി ,അമ്പിളി പ്രമോദ് , മിനി ശ്രീധർ , മൈക്കിൽ ജോൺസൺ, വത്സാ സാം ,രമാഅജിത് എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു .സജിത സ്‌കറിയമോഡറേറ്റർ ആയിരുന്നു . ഉപരിപഠനത്തിനായി പോകുന്ന സാന്ധ്ര സാന്റ്‌റോ,അമിലിയസിബി ,ആബേൽ സിബി എന്നിവർക്ക് യാത്രയയപ്പ് നൽകി.

കൊച്ചി ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രവാസി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട '' ഇര ''യുടെ സംവിധായിക നിമിഷ രാജേഷിനെ ചടങ്ങിൽ ആദരിച്ചു അബ്ബാസിയ കലാസെന്റെറിൽ നടന്ന സെമിനാറിനു ലിജി സാന്റ്റോ സ്വാഗതവും , ജാൻസി ജിജുനന്ദിയും രേഖപ്പെടുത്തി .