- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതം മാറിയത് സമാധാന പൂർണവുമായ ജീവിതത്തിനു വേണ്ടി; വിശദീകരണവുമായി നടി വനിത വിജയകുമാർ
ചെന്നൈ: ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വിശദീകരിച്ച് തമിഴ് നടി വനിത വിജയകുമാർ. കൂടുതൽ സന്തോഷകരവും സമാധാന പൂർണവുമായ ജീവിതത്തിനു വേണ്ടിയാണ് മതം മാറിയത് എന്നാണ് നടിയുടെ വിശദീകരണം.
തായ്ലാൻഡിലെ ഫുകേതിലെ ബുദ്ധക്ഷേത്രം ഈയിടെ വനിത സന്ദർശിച്ചിരുന്നു. ടെംപിൾ വിസ്റ്റ്, ബുദ്ധിസ്റ്റ് ടംപ്ൾ തുടങ്ങിയ ഹാഷ്ടാഗുകളോടെ ഇതിന്റെ ചിത്രങ്ങൾ അവർ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മാർച്ച് 28ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയത കുറിപ്പിലാണ് നടി മതംമാറ്റത്തെ കുറിച്ച് പ്രതികരിച്ചത്.
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത പുത്രിയാണ് വനിത. വിജയിയുടെ നായികയായി 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്‌സിൽ അഭിനയിച്ചിട്ടുണ്ട്.
2013ൽ കമൽ ഹാസൻ അവതാരകനായി എത്തിയ തമിഴ് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു. 7.4 ലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലും ഇവർക്ക് സ്വന്തമായുണ്ട്. പാചകം, ബ്യൂട്ടീ ടിപ്സ്, യാത്ര എന്നിവയാണ് നടി പങ്കുവയ്ക്കാറുള്ളത്.




