- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പയനീയേർസ് മലബാർ ഗോൾഡ് വനിതോത്സവം 2015: അപേക്ഷകൾ 20 വരെ സ്വീകരിക്കും
മനാമ: ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പയനിയേർസ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് വനിതോത്സവം 2015 ന്റെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. മലയാളി വീട്ടമ്മമാരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു നല്ല വേദിയായിരിക്കും പയനീയേർസ് വനിതാ വിഭാഗം സ

X
മനാമ: ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പയനിയേർസ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് വനിതോത്സവം 2015 ന്റെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
മലയാളി വീട്ടമ്മമാരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു നല്ല വേദിയായിരിക്കും പയനീയേർസ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് വനിതോത്സവം 2015 എന്ന് സംഘാടകർ വ്യക്തമാക്കി.
ഡിസംബർ രണ്ടിന് ആണ് ബഹ്‌റൈൻ പയനീയേർസ് മലബാർ ഗോൾഡ് വനിതോത്സവം 2015 ആരംഭിക്കുന്നത്. ജനുവരി 14ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന വർണ്ണ ശബളമായ ഫിനാലെയോടു കൂടി മലബാർ ഗോൾഡ് വനിതോത്സവം 2015 ന് തിരശീല വീഴും .
കൂടുതൽ വിവരങ്ങൾക്ക് ബഹ്‌റൈ ൻ പയനീയേർസ് വനിതാ വിഭാഗം കൺ വീനർ ഷീജ ജയൻ 34013385 വിളിക്കാവുന്നതാണ്.
Next Story

