- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളിയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന പ്രശ്‌നം ഉടൻ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യമന്ത്രി; ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാൻ മൂന്നു മില്യൺ യൂറോ കൂടി
ഡബ്ലിൻ: ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ ട്രോളിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 600 കവിഞ്ഞതിനെത്തുടർന്ന് പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ. യുഎസ് സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ മന്ത്രി ട്രോളി പ്രശ്‌നം ഗുരുതരമായി തീർന്നിരിക്കുകയാണെന്നും ഇക്കാര്യം ഉടൻ കൈകാര്യ
ഡബ്ലിൻ: ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ ട്രോളിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 600 കവിഞ്ഞതിനെത്തുടർന്ന് പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ. യുഎസ് സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ മന്ത്രി ട്രോളി പ്രശ്‌നം ഗുരുതരമായി തീർന്നിരിക്കുകയാണെന്നും ഇക്കാര്യം ഉടൻ കൈകാര്യം ചെയ്യുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ട്രോളിയിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 569-ൽ കവിയാൻ അനുവദിക്കുകയില്ലെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞതോടെ പ്രശ്‌നം രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ആശുപത്രികളിൽ മതിയായ കിടക്കകളില്ലാത്തതാണ് ട്രോളിയിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഗുരുതരമായ രീതിയിൽ വർധിക്കാനിടയായത്. പ്രശ്‌നം ഇനിയും സങ്കീർണമാകാൻ ഇടയേയുള്ളൂവെന്നും ജനുവരി രണ്ടാമത്തെ ആഴ്ചയിലാണ് പൊതുവേ ട്രോളികളിൽ രോഗികളുടെ എണ്ണം കൂടുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.
അതേസമയം പ്രശ്‌നം പരിഹരിക്കാൻ ഉടൻ തന്നെ മൂന്നു മില്യൺ യൂറോ ആശുപത്രി കിടക്കകൾ ഒരുക്കുന്നതിലേക്ക് അനുവദിച്ചതായും ലിയോ വരാദ്കർ ചൂണ്ടിക്കാട്ടി. നിലവിൽ 25 മില്യൺ യൂറോ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് പ്രശ്‌ന പരിഹാരത്തിന് അനുവദിച്ചിരിക്കുന്നതിന് പുറമേയാണിത്. നാലു വർഷത്തിൽ ഇതാദ്യമാണ് ട്രോളിയിലുള്ള രോഗികളുടെ എണ്ണം ഇത്രയേറെ വർധിക്കുന്നതെന്നും 500-ൽ അധികമെന്നത് മോശമായ അവസ്ഥയാണെന്നും മന്ത്രി സമ്മതിച്ചു. ഒരു രോഗിയും ഒമ്പതു മണിക്കൂറിൽ കൂടുതൽ ട്രോളിയിൽ കിടക്കാൻ പാടില്ല. ഏറെ നേരം ട്രോളിയിൽ രോഗി കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതാണ്.
യുഎസിൽ ബന്ധുക്കൾക്കൊപ്പം ഹോളിഡേ ആഘോഷങ്ങൾക്കു ശേഷമാണ് മന്ത്രി തിരിച്ചെത്തിയത്. അതേസമയം രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമായിരിക്കേ ആരോഗ്യമന്ത്രി യുഎസിൽ അവധിയാഘോഷത്തിന് പോയിരിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു.