കൊച്ചി: സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ ആകാശമിഠായിയിയിൽ നിന്ന് നടി വരലക്ഷ്മി പിന്മാറിയതായും സെറ്റിൽനിന്ന് ഇറങ്ങിപ്പോയതായും വാർത്തകൾ വന്നു. എന്നാൽ നടി ചിത്രത്തിൽനിന്നു പിന്മാറാനുള്ള കാരണമായി പലവിധ കഥകളാണു പ്രചരിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാവ് അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഷൂട്ടിങിന് എത്തിയപ്പോൾ നടിക്ക് താമസിക്കാൻ ഒരുക്കിയ ഹോട്ടൽ നടിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണത്തിലും നടി തൃപ്തയായിരുന്നില്ല.

തുടർന്ന് നടി പ്രൊഡക്ഷൻ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കുകയും ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു. ഇപ്പോൾ വരലക്ഷ്മിക്കു പകരം ഇനിയയാണ് ചിത്രത്തിലെ നായിക. അപ്പ എന്ന പേരിലാണ് ചിത്രം തമിഴിൽ പുറത്തിറങ്ങുന്നത്.

ജയറാമാണ് ചിത്രത്തിലെ നായകൻ. ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷം വരലക്ഷ്മി സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നായിരുന്നു വാർത്ത. പുരുഷ മേധാവിത്വം സഹിക്ക വയ്യാതെയാണ് വരലക്ഷ്മി ഇറങ്ങിപ്പോയതെന്നും വാർത്തകൾ പ്രചരിച്ചു.

ഈ ചിത്രത്തിൽ നിന്നും ഞാൻ പിന്മാറുന്നു. സിനിമയുടെ നിർമ്മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവർ പറഞ്ഞ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കില്ല. ആൺമേധാവിത്വം കാണിക്കുന്ന ആളുകൾക്കൊപ്പവും പെരുമാറാൻ അറിയില്ലാത്ത നിർമ്മാതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദിയെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

 

വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ