- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴയിൽ സിപിഎം അധിപത്യത്തിന് ഭീഷണിയായി ഉയർന്ന ശ്രീജിത്തിനെ ഒതുക്കാൻ പ്രാദേശിക സിപിഎം നേതൃത്വം മനഃപൂർവ്വം ഒരുക്കിയ കെണി; പൊലീസ് ഉണർന്ന് പ്രവർത്തിച്ചത് ജില്ലാ നേതാവ് തന്നെ നിർദ്ദേശിച്ചതു കൊണ്ട്; വീടാക്രണ കേസിൽ ഒരു ശ്രീജിത്ത് ഉണ്ടെന്നറിഞ്ഞ് മനഃപൂർവ്വം കുടുക്കാൻ ഒരുക്കിയ നീക്കം നിരപരാധിയുടെ ജീവനെടുത്തു; ശ്രീജിത്തിനെ ആളുമാറി പിടിച്ചതല്ലെന്ന് സമ്മതിച്ച് പൊലീസ്
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകം മാത്രമല്ല. അതിന് അപ്പുറത്തേക്ക് ഒരു രാഷ്ട്രീയ പകപോക്കലും അതിലുണ്ടായിരുന്നു. എന്നാൽ പൊലീസിനെ പഴിചാരി കേസ് അവസാനിപ്പിക്കാണ് ശ്രമം. വീടാക്രമണക്കേസിൽ ശ്രീജിത്തിനെ ആളുമാറി പിടികൂടിയതല്ലെന്നും സിപിഎം. പ്രാദേശികനേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും പൊലീസ് തന്നെ സമ്മതിക്കുന്നു. വരാപ്പുഴയിലെ സിപിഎം ആധിപത്യത്തിന് കോട്ടം തട്ടാതിരിക്കാനുള്ള നീക്കമായിരുന്നു ശ്രീജിത്തിന്റെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് പിന്നിൽ സിപിഎമ്മിലെ ഉന്നതർ തന്നെ ഇടപെടലുകൾ നടത്തി. ഇതേ തുടർന്നാണ് പാർട്ടി കൊടുത്ത ലിസ്റ്റിൽ അറസ്റ്റ് നടന്നത്. വാസുദേവന്റെ വീടാക്രമണവും ആത്മഹത്യയുമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന് പ്രധാന കാരണമായത്. വാസുദേവന്റെ ആത്മഹത്യയെ ചർച്ചയാക്കി പൊലീസിനെ വെട്ടിലാക്കുകയായിരുന്നു. വാസുദേവന്റെ വീടാക്രമിച്ചവരിൽ ശ്രീജിത്തുണ്ടെന്ന് സിപിഎം മനസ്സിലാക്കി. പക്ഷേ ചൂണ്ടിക്കാട്ടിയത് മറ്റൊരു ശ്രീജിത്തിനേയും. സിപിഎം. പ്രാദേശികനേതൃത്വം നൽകിയ പട്ടികപ്രകാരമാണു ദേവ
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകം മാത്രമല്ല. അതിന് അപ്പുറത്തേക്ക് ഒരു രാഷ്ട്രീയ പകപോക്കലും അതിലുണ്ടായിരുന്നു. എന്നാൽ പൊലീസിനെ പഴിചാരി കേസ് അവസാനിപ്പിക്കാണ് ശ്രമം. വീടാക്രമണക്കേസിൽ ശ്രീജിത്തിനെ ആളുമാറി പിടികൂടിയതല്ലെന്നും സിപിഎം. പ്രാദേശികനേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും പൊലീസ് തന്നെ സമ്മതിക്കുന്നു. വരാപ്പുഴയിലെ സിപിഎം ആധിപത്യത്തിന് കോട്ടം തട്ടാതിരിക്കാനുള്ള നീക്കമായിരുന്നു ശ്രീജിത്തിന്റെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് പിന്നിൽ സിപിഎമ്മിലെ ഉന്നതർ തന്നെ ഇടപെടലുകൾ നടത്തി. ഇതേ തുടർന്നാണ് പാർട്ടി കൊടുത്ത ലിസ്റ്റിൽ അറസ്റ്റ് നടന്നത്.
വാസുദേവന്റെ വീടാക്രമണവും ആത്മഹത്യയുമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന് പ്രധാന കാരണമായത്. വാസുദേവന്റെ ആത്മഹത്യയെ ചർച്ചയാക്കി പൊലീസിനെ വെട്ടിലാക്കുകയായിരുന്നു. വാസുദേവന്റെ വീടാക്രമിച്ചവരിൽ ശ്രീജിത്തുണ്ടെന്ന് സിപിഎം മനസ്സിലാക്കി. പക്ഷേ ചൂണ്ടിക്കാട്ടിയത് മറ്റൊരു ശ്രീജിത്തിനേയും. സിപിഎം. പ്രാദേശികനേതൃത്വം നൽകിയ പട്ടികപ്രകാരമാണു ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെയും അനുജൻ സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു സംഘപരിവാറിന്റെ വളർച്ച തടയാൻ സിപിഎം. നടത്തിയ നീക്കമാണു ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കലാശിച്ചത്. ഇതിന് എറണാകുളം ജില്ലയിലെ പ്രമുഖൻ തന്നെ കരുക്കൾ നീക്കി. അതുകൊണ്ടാണ് എസ് പി എവി ജോർജ് അതിവേഗം പൊലീസിന് അവിടേക്ക് അയച്ചത്.
ഈ സംഘത്തിനൊപ്പം വേലായുധന്റെ സഹോദരനെ പൊലീസ് പറഞ്ഞുവിട്ടു. സിപിഎമ്മുകാരനായ ഇയാൾ മനോരോഗിയുമായിരുന്നു. ശ്രീജിത്തനേയും അനുജനേയും ഇയാൾ ചൂണ്ടിക്കാട്ടിയപ്പോൾ അറസ്റ്റ് ചെയ്തു. കാര്യമറിയാതെ പൊലീസിനെ ശ്രീജിത്ത് ചോദ്യം ചെയ്തു. ഇത് പ്രകോപനവും കസ്റ്റഡിയിലെ തല്ലുമായി മാറി. പക്ഷേ കേസിൽ പൊലീസുകാരെ പ്രതികളാക്കി, ഉന്നതോദ്യോഗസ്ഥരെയും സിപിഎം. നേതൃത്വത്തെയും രക്ഷിക്കുകയായിരുന്നു. പ്രദേശത്തു നഷ്ടമായ രാഷ്ട്രീയസ്വാധീനം വീണ്ടെടുക്കാൻ സിപിഎം. നടത്തിയ നീക്കമാണു ശ്രീജിത്തിന്റെയും കൂട്ടരുടെയും അറസ്റ്റിലേക്കു നയിച്ചത്. ഇക്കാര്യം അന്വേഷണസംഘത്തിനു ബോധ്യമായെങ്കിലും കേസ് അന്വേഷണം അങ്ങനെ നീങ്ങില്ല. കസ്റ്റഡി മരണമായി കേസ് അവസാനിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ഏപ്രിൽ ആറിനാണു പ്രാദേശികതർക്കങ്ങളേത്തുടർന്നു പതിനാറോളം പേർ വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിച്ചത്. തുടർന്ന്, വാസുദേവൻ ആത്മഹത്യചെയ്തതോടെ വീടാക്രമണക്കേസിൽ ശ്രീജിത്ത് ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദവസ്വംപാടം മുമ്പു സിപിഎം. ശക്തികേന്ദ്രമായിരുന്നു. എന്നാൽ, ശ്രീജിത്ത് ഉൾപ്പടെ ഒരുസംഘം ബിജെപിയുടെ പോഷകസംഘടനയായ യുവമോർച്ചയിൽ ചേർന്നു. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മുമ്പ് സിപിഎം. അനുഭാവിയായിരുന്ന വാസുദേവന്റെ മരണവും വീടാക്രമണവും സംബന്ധിച്ച് അദ്ദേഹത്തിന്റെ മകൻ നൽകിയ മൊഴിയിൽ ശ്രീജിത്ത് എന്നപേരും ഉൾപ്പെട്ടിരുന്നു.
ഇതു മുതലെടുത്ത്, രാഷ്ട്രീയെവെരാഗ്യത്തിന്റെ പേരിൽ ശ്രീജിത്തിന്റെയും അനുജന്റെയും പേരിൽ കുറ്റമാരോപിച്ചു. ഇതേത്തുടർന്നാണ് എസ്‌പി: എ.വി. ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സ് രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ ആളുമാറി പിടികൂടിയതാണെങ്കിൽ അനുജൻ സജിത്തിനെ എന്തിനു കസ്റ്റഡിയിലെടുത്തെന്ന ചോദ്യത്തിനു പൊലീസിന് ഉത്തരമില്ല. ഇതിൽ നിന്നാണ് രാഷ്ട്രീയ ഗൂഡോലോചന വ്യക്തമാകുന്നത്. കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചതോടെ പൊലീസുകാർ മാത്രം പ്രതികളായി. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം എത്താതെ സിപിഎം നോക്കിയെന്നാണ് ആരോപണം.
വരാപ്പുഴ എസ്‌ഐ. അവധിയിലായതിനാൽ സിഐക്കാണു സിപിഎം. പ്രാദേശികനേതാവ് പിടികൂടേണ്ടവരുടെ പട്ടിക നൽകിയത്. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തുതന്നെയാണു യഥാർത്ഥ പ്രതിയെന്നു വരുത്തിത്തീർക്കാനും നീക്കം നടന്നു. ശ്രീജിത്ത് വീടാക്രമിക്കുന്നതു കണ്ടെന്നായിരുന്നു സിപിഎം. ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴി. എന്നാൽ, സംഭവസമയം പരമേശ്വരൻ സ്ഥലത്തില്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ മകൻ വെളിപ്പെടുത്തിയതോടെ ഗൂഢാലോചന പൊളിഞ്ഞു. മറ്റൊരു ശ്രീജിത്താണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നു വാസുദേവന്റെ മകൻ വെളിപ്പെടുത്തിയതും നിർണായകമായി. സംഭവം വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ശ്രീജിത്തിനോടു സിപിഎം. പ്രാദേശികനേതാക്കൾക്കുള്ള െവെരാഗ്യം, പേരുകൾ സഹിതം, ബന്ധുക്കൾ പൊലീസിനോടു പറഞ്ഞെങ്കിലും അതുസംബന്ധിച്ചു യാതൊരന്വേഷണവും നടന്നില്ല. സിഐയുടെ നിർദ്ദേശപ്രകാരമാണ് അവധിയിലായിരുന്ന താൻ സ്റ്റേഷനിലെത്തിയതെന്ന് എസ്‌ഐ: ദീപക് മൊഴി നൽകിയിരുന്നു. ഇതോടെ അന്വേഷണം സിഐയിൽ മാത്രം കേന്ദ്രീകരിച്ചു. എസ്‌പി: എ.വി. ജോർജിനെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങി. ഇതിനെതിരെയെല്ലാം പ്രതിഷേധം ശക്തമാണ്. എറണാകുളത്തെ സിപിഎം ഉന്നതൻ എസ് പിയോടാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതുകൊണ്ട് തന്നെ എസ് പിയെ പിടിച്ചാൽ അദ്ദേഹം എല്ലാം വിളിച്ചു പറയും. അതുകൊണ്ട് തന്നെ എസ് പിയെ കേസിൽ പ്രതിയാക്കിയില്ലെന്നാണ് സൂചന.