- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലൻ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേരായി ഉപയോഗിച്ചിരിക്കുന്നത് പാപ്പാളി എന്ന്; വരത്തൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് നല്കി പാപ്പാളി കുടുംബക്കാർ; ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ നിർദ്ദേശം നല്കി കോടതി
ഫഹദിന്റെ പുതിയ ചിത്രം വരത്തിനെതിരെ എറണാകുളത്തെ പാപ്പാളി കുടുംബക്കാർ രംഗത്ത്. ചിത്രത്തിൽ തങ്ങളുടെ കുടുംബത്തിന്റെ പേര് അപതീർത്തിപ്പെടുത്തുന്ന രീതിയിൽ ഉപയോഗിച്ചു എന്നാരോപിച്ചാണ് കേസ് നല്കിയത്. ഇതോടെ ചിത്രത്തിന്റെല പ്രദർശനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടിട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകരായ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥകൃത്തുക്കൾ ഇവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേര് പാപ്പാളി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 ന് പുറത്തിറങ്ങിയ സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ നീക്കം. സിനിമയുടെ സംവിധായകൻ അമൽ നീരദ്, നിർമ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷർഫു എന്നിവർക്കെതിരെയാണ് പരാതി.പാപ്പാളി കുടുംബാംഗങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുള്ള കുടുംബത
ഫഹദിന്റെ പുതിയ ചിത്രം വരത്തിനെതിരെ എറണാകുളത്തെ പാപ്പാളി കുടുംബക്കാർ രംഗത്ത്. ചിത്രത്തിൽ തങ്ങളുടെ കുടുംബത്തിന്റെ പേര് അപതീർത്തിപ്പെടുത്തുന്ന രീതിയിൽ ഉപയോഗിച്ചു എന്നാരോപിച്ചാണ് കേസ് നല്കിയത്. ഇതോടെ ചിത്രത്തിന്റെല പ്രദർശനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടിട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകരായ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥകൃത്തുക്കൾ ഇവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
എറണാകുളം മുൻസിഫ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേര് പാപ്പാളി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 ന് പുറത്തിറങ്ങിയ സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ നീക്കം.
സിനിമയുടെ സംവിധായകൻ അമൽ നീരദ്, നിർമ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷർഫു എന്നിവർക്കെതിരെയാണ് പരാതി.പാപ്പാളി കുടുംബാംഗങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുള്ള കുടുംബത്തെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സിനിമയിൽ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി.
കുടുംബ പേര് ഉപയോഗിച്ച് തങ്ങളെ സമൂഹത്തിൽ താറടിച്ച് കാട്ടുകയാണ് അണിയറ പ്രവർത്തർകർ ചെയ്തതെന്നാണ് ആരോപണം. തിരക്കഥ എഴുതിയവരിൽ ഒരാൾ എറണാകുളം സ്വദേശിയാണെന്നും ഇദ്ദേഹത്തിന് പാപ്പാളി കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബോധപൂർവ്വം പേരുപയോഗിച്ചതെന്നാണ് ആരോപണം.സുഹൃത്തുക്കൾ പറഞ്ഞാണ് സിനിമയിൽ കുടുംബ പേര് ഉപയോഗിച്ചതായും തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചതായും അറിഞ്ഞതെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നു.