വൈസ്മെൻസ് ഇന്റ്റർനാഷലിന്റെ, ഇന്റ്റെർനാഷണൽ സർവീസ് ഡയറക്ടർ ആയി കോരസൺ വർഗീസിനെ നിയമിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കോരസൺ, ക്ലബ്ബിന്റെ അന്തർദേശീയ പബ്ലിക് റിലേഷൻസ് ചുമതലകൾക്കു മുതൽകൂട്ടാകുമെന്നു അന്തർദേശീയ കൗൺസിൽ അംഗവും അമേരിക്കൻ ഏരിയ പ്രെസിഡന്റുമായ റ്റിബോർ ഫോക്കി അഭിപ്രായപ്പെട്ടു.

1922 ഇൽ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിലുള്ള ടോളിഡോയിൽ ജഡ്ജ് പോൾ വില്യം അലക്‌സാണ്ടർ സ്ഥാപിച്ച പ്രസ്ഥാനം ഇന്നു 69 രാജ്യങ്ങളിലായി 1500 ക്ലബ്ബ്കളുമായി വികസിച്ചു. വൈ .എം .സി .എ യുടെ സേവന വിഭാഗമായി തുടങ്ങിയ വൈസ്മെൻസ് ഇന്റ്റർനാഷനലിനു ഐക്യരാഷ്ട്രസഭയുടെ, സാമ്പത്തീക സാമൂഹ്യ ആലോചനാ സമിതിയുടെ പ്രത്യേക ഉപദേശക സമിതിയിൽ NGO അംഗത്വം ഉണ്ട്. 2022 ഇൽ നൂറാംവാർഷികം ആഘോഷിക്കുന്ന സംഘടന തുടങ്ങിയടത്തു തന്നെ ഒരു നല്ല തിരിച്ചുവരവിനായി പ്രതീക്ഷിക്കുകയാണ്. ന്യൂയോർക്കിലും ന്യൂജേർസിയിലും ഇതിനകം ക്ലബ്ബ് മുന്നേറ്റം ഉണ്ടാക്കി.

അവകാശങ്ങൾക്കു ഒപ്പം ഉത്തരവാദിത്തങ്ങളും അംഗീകരിക്കുക എന്ന ആപ്ത വാക്യത്തിൽ മുറുകെപ്പിടിച്ചു ഭദ്രതയുള്ള കുടുംബങ്ങൾ, സേവന തല്പരയായ യുവാക്കൾ, വിശാല കാഴ്ചപ്പാടുകൾ ഒക്കെയാണ് ക്ലബ്ബിന്റെ മുഖമുദ്ര. സേവനം എന്നതു ഉത്തരവാദിത്തം ആണ് എന്ന് വിശ്വസിക്കുന്ന ഒരേ അഭിപ്രായഗതിയുള്ള ലോകമെമ്പാടുമുള്ള പൊതുതാത്പര്യമുള്ളവരുടെ സംഘം, ലോകത്തിലെ മലേറിയ നിർമ്മാർജന പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്. ഏഷ്യയിലും ആഫ്രിക്കയിലും യുറോപ്പിലും അർഥമുള്ള സന്നദ്ധ സേവകർ ഈ സംഘടനക്കുണ്ട്., നല്ല ഒരു കൂട്ടം യുവാക്കളെ ലോക സേവനത്തിനായി സജ്ജമാക്കുക എന്നീ ലക്ഷ്യത്തിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

സ്വിറ്റസർലണ്ടിലെ ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനക്ക് തായ്ലണ്ടിലും സാറ്റലെറ്റ് ഓഫീസ് ഉണ്ട്. ക്ലബ്ബിനു ഇന്ത്യയിൽ സജീവ സാന്നിധ്യം ഉണ്ട്. മൂൺ സാങ് ബോങ് (കൊറിയ ) പ്രസിഡന്റ്, ജെന്നിഫർ ജോൺസ് (ആസ്ട്രേലിയ ) പ്രസിഡന്റ് ഇലെക്ട്, ഫിലിപ്പ് ചെറിയാൻ (ഇന്ത്യ) ട്രെഷറർ , ജോസ് വര്ഗീസ് (ഇന്ത്യ) സെക്രട്ടറി ജനറൽ തുടങ്ങിയവർ അന്തർദേശീയ സാരഥികളാണ്.

അമേരിക്കയിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - മാത്യു ചാമക്കാല (R D) 631 -645 -0587, ജോസഫ് കാഞ്ഞമല (R D ELECT) 917 -596 -2119. ഷാജുസാം (PAST R D) 646 427 -4470, Dr. അലക്‌സ് മാത്യു (R S) 516 -567 -59