മനാമ:അൽ നമൽ ഗ്രൂപ്പ് ചെയർമാനും ബഹ്രൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ :വർഗീസ് കുര്യൻ കേരള സർക്കാർ സമർപ്പിച്ച പത്മ പുരസ്‌കാരത്തിന് വേണ്ടിയുള്ള പട്ടികയിൽ സ്ഥാനം പിടിച്ചു. പത്മശ്രീ ക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച പട്ടികയിലാണ് വർഗീസ് കുര്യന്റ്‌റെ പേരുള്ളത്.

ബഹറിനിൽ ആദുര സേവന രംഗത്തും വ്യവസായ  മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായിയാണ് പത്തനംതിട്ട സ്വദേശിയായ വർഗീസ് കുര്യൻ .പ്രവാസി ഭാരതീയ സമ്മാൻ ഉൾപ്പടെ വിവിധ പുരസ്‌കാരങ്ങൾ അദ്ധേഹത്തെ തേടി എത്തിയിട്ടുണ്ട്. ബഹ്‌റൈൻ രാജകുടുംബവുമായി അടുത്ത് ബന്ധമുള്ള ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് വർഗീസ് കുര്യൻ.

ബഹ്‌റിന് പുറമേ കേരളത്തിലും അദ്ദേഹത്തിന് വ്യവസായ സംരംഭങ്ങൾ ഉണ്ട് .ഇന്ത്യയിലും ബഹ്രൈനിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട് .കേരളത്തിൽ നിർധനരായ പെൺകുട്ടികളുടെ വിവാഹം ,ഭവനരഹിതർക്ക് 2 കോടി ചെലവിൽ 100 വീടുകൾ വച്ച് നല്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.