- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷം മുമ്പ് ഹിച്ച് കോക്ക് കഞ്ഞിക്കുഴി ട്രെയിനിലിരുന്ന് മമ്മൂട്ടിയോട് പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുന്നു; സിനിമയൊരുക്കുന്നത് നവാഗതനായ രജീഷ് മിഥില
വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് മലയാളികൾ പെട്ടെന്നൊന്നും മറക്കാനിടയില്ല.നമ്പർ 20 ട്വന്റി മദ്രാസ് മെയിൽ എന്ന ജോഷി ചിത്രത്തിലാണ് ഈ നോവലിനെപ്പറ്റി പരാമർശമുള്ളത്.ചിത്രത്തിൽ ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റായി എത്തിയ മണിയൻ പിള്ള രാജുവിന്റെ നോവലാണ് വാരിക്കുഴിയിലെ കൊലപാതകം. അന്ന് മദ്യലഹരിയിൽ മോഹൻലാലിനെ സാക്ഷിയാക്കി മമ്മൂട്ടിയോട് പറഞ്ഞ കഥ എന്നെങ്കിലും സിനിമയാകുമെന്ന് ആരും കരുതിക്കാണില്ല. ഇപ്പോഴിതാ ആ പേരിലൊരു സിനിമയൊരുങ്ങുകയാണ്. എന്നാൽ ഹിച്ച് കോക്ക് കഞ്ഞിക്കുഴിക്ക് പുതിയ ചിത്രവുമായി ബന്ധമൊന്നുമില്ല. നവാഗതനായ രജിഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുന്നത്. രജിഷ് തന്നെ രചന നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ ആരംഭിച്ചു കഴിഞ്ഞു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നമ്പർ 20യിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയതു പോലെ, വാരിക്കുഴിയിലെ കൊലപാതകത്തിലും ഒരു സൂപ്പർ താരം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.
വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് മലയാളികൾ പെട്ടെന്നൊന്നും മറക്കാനിടയില്ല.നമ്പർ 20 ട്വന്റി മദ്രാസ് മെയിൽ എന്ന ജോഷി ചിത്രത്തിലാണ് ഈ നോവലിനെപ്പറ്റി പരാമർശമുള്ളത്.ചിത്രത്തിൽ ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റായി എത്തിയ മണിയൻ പിള്ള രാജുവിന്റെ നോവലാണ് വാരിക്കുഴിയിലെ കൊലപാതകം. അന്ന് മദ്യലഹരിയിൽ മോഹൻലാലിനെ സാക്ഷിയാക്കി മമ്മൂട്ടിയോട് പറഞ്ഞ കഥ എന്നെങ്കിലും സിനിമയാകുമെന്ന് ആരും കരുതിക്കാണില്ല. ഇപ്പോഴിതാ ആ പേരിലൊരു സിനിമയൊരുങ്ങുകയാണ്.
എന്നാൽ ഹിച്ച് കോക്ക് കഞ്ഞിക്കുഴിക്ക് പുതിയ ചിത്രവുമായി ബന്ധമൊന്നുമില്ല. നവാഗതനായ രജിഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുന്നത്. രജിഷ് തന്നെ രചന നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ ആരംഭിച്ചു കഴിഞ്ഞു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
നമ്പർ 20യിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയതു പോലെ, വാരിക്കുഴിയിലെ കൊലപാതകത്തിലും ഒരു സൂപ്പർ താരം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.