- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് അർജ്ജുൻ റെഡിയായി ധ്രുവ് വിക്രം; വർമ്മയുടെ ടീസർ പുറത്തിറങ്ങി; ബാലയുടെ ചിത്രത്തിൽ ധ്രുവെത്തുന്നത് രണ്ടു ഗെറ്റപ്പിൽ; ടീസറിന് മികച്ച പ്രതികരണം
നടൻ ചിയാൻ വിക്രമിന്റെ മകൻ ആദ്യമായി നായകനായി എത്തുന്ന 'വർമ്മ'യുടെ ടീസർ പുറത്തിറങ്ങി. തെലുഗിൽ സുപ്പർഹിറ്റായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വർമ്മ. ധ്രുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മുകേഷ് മേത്തയാണ്. എം സുകുമാറാണ് ഛായാഗ്രാഹകൻ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വർമ്മയുടെ ക്ലാസിക്കൾ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അർജുൻ റെഡ്ഡിയുടെ കമ്പോസറായ രാധൻ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖ നായിക രാധ ചൗദ്ധരിയാണ്. കാലയിൽ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വർമ്മയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി റെയ്സ വിൽസണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാർട്ടുകളിൽ മുൻ പന്തിയിലാണ് അർജുൻ റെഡ്ഡി. വിജയ് ദേവരകൊണ്ടയുടെ കരിയർ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്.അർജുൻ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പി
നടൻ ചിയാൻ വിക്രമിന്റെ മകൻ ആദ്യമായി നായകനായി എത്തുന്ന 'വർമ്മ'യുടെ ടീസർ പുറത്തിറങ്ങി. തെലുഗിൽ സുപ്പർഹിറ്റായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വർമ്മ. ധ്രുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മുകേഷ് മേത്തയാണ്. എം സുകുമാറാണ് ഛായാഗ്രാഹകൻ.
ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വർമ്മയുടെ ക്ലാസിക്കൾ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അർജുൻ റെഡ്ഡിയുടെ കമ്പോസറായ രാധൻ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖ നായിക രാധ ചൗദ്ധരിയാണ്. കാലയിൽ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വർമ്മയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടി റെയ്സ വിൽസണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാർട്ടുകളിൽ മുൻ പന്തിയിലാണ് അർജുൻ റെഡ്ഡി. വിജയ് ദേവരകൊണ്ടയുടെ കരിയർ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്.അർജുൻ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പിൽ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.