- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ഭാഷയുമായി കുഞ്ചാക്കോ ബോബൻ; സിദ്ധാർത്ഥ് ഭരതൻ ചിത്രം വർണ്യത്തിൽ ആശങ്ക ട്രെയിലർ കാണാം
ചന്ദ്രേട്ടൻ എവിടെക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. തൃശൂർഭാഷയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സാധാരണക്കാരനായ ഒരു ഗൃഹനാഥനായി സുരാജ് വെഞ്ഞാറമ്മൂടും സെയിൽസ്‌ഗേളായി രചന നാരാണൻ കുട്ടിയുംചിത്രത്തിലെത്തുന്നുണ്ട്.ചെമ്പൻ വിനോദ് , മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂർ ഗോപാൽജിയാണ് തിരക്കഥ ഒരുക്കുന്നത്.തൃശൂർ, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
ചന്ദ്രേട്ടൻ എവിടെക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. തൃശൂർഭാഷയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സാധാരണക്കാരനായ ഒരു ഗൃഹനാഥനായി സുരാജ് വെഞ്ഞാറമ്മൂടും സെയിൽസ്‌ഗേളായി രചന നാരാണൻ കുട്ടിയുംചിത്രത്തിലെത്തുന്നുണ്ട്.ചെമ്പൻ വിനോദ് , മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂർ ഗോപാൽജിയാണ് തിരക്കഥ ഒരുക്കുന്നത്.തൃശൂർ, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
Next Story