- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബപ്രേക്ഷകരുടെ വർഷം റോമിൽ ഏഴിന് പ്രദർശനത്തിന്
റോം: സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന വികാര സാന്ദ്ര മുഹൂർത്തങ്ങളുമായി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'വർഷം' ഡിസബർ 7 ന് രാവിലെ 11 മണിക്ക് റോമിലെ മെട്രോ സ്‌റ്റെഷൻ അടുത്തുള്ള തിയേറ്ററിൽ പ്രദർശിപ്പിക്കും. മമ്മൂട്ടിയും ആശാശരത്തുമാണ് വർഷത്തിലെ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഇർഷാദ്, ടി.ജി. രവി, സുധീർ കരമന, ഹരീഷ് പേരടി, ഗോവിന്ദ് പത്മസൂര്യ, വിന
റോം: സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന വികാര സാന്ദ്ര മുഹൂർത്തങ്ങളുമായി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'വർഷം' ഡിസബർ 7 ന് രാവിലെ 11 മണിക്ക് റോമിലെ മെട്രോ സ്‌റ്റെഷൻ അടുത്തുള്ള തിയേറ്ററിൽ പ്രദർശിപ്പിക്കും. മമ്മൂട്ടിയും ആശാശരത്തുമാണ് വർഷത്തിലെ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഇർഷാദ്, ടി.ജി. രവി, സുധീർ കരമന, ഹരീഷ് പേരടി, ഗോവിന്ദ് പത്മസൂര്യ, വിനോദ് കോവൂർ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, ഷബിൻ, പ്രജുൻ, സംജാത്, മംമ്ത മോഹൻദാസ്, സരയു, സജിത മഠത്തിൽ, അഞ്ജന, ജയശ്രീ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കുടുംബകാര്യങ്ങൾ നോക്കി ചെറിയ ബിസിനസുമായി ജീവിക്കുന്ന വേണു എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവത്തെ തുടർന്ന് നേരിടുന്ന അനുഭവങ്ങളാണ് നാലഞ്ചുഘട്ടങ്ങളിലൂടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുന്നത്. പ്ലേഹൗസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, സന്തോഷ് വർമ, ജയഗീത എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.