- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോതമ്പറോഡ് അൽമദ്റസതുൽ ഇസ്ലാമിയ: 38-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
മുക്കം:ഗോതമ്പറോഡ് അൽ-മദ്റസതുൽ ഇസ്ലാമിയ 38-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. 'നിദാ മഅ്വ' എന്ന പേരിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ റെക്ടർ ഇൽയാസ് മൗലവി ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ മഅ്വ മഹല്ല് പ്രസിഡന്റ് കൂടത്തിൽ വീരാൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ മൻസൂറ ഇസ്ലാമിക് ട്രസ്റ്റ് സെക്രട്ടറി പി. അബ്ദുസത്താർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം വ്യക്തി സംസ്‌കരണം എന്ന വിഷയത്തിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാലിം ജീറോഡ് സ്വാഗതവും യഹ്യ കമ്മുകുട്ടി നന്ദിയും പറഞ്ഞു. മദ്റസാ വിദ്യാർത്ഥികളായ അഫ്നാൻ പി, ഫാത്വിമ ബതൂൽ, അശീക് വി, മുഇസ്സത്തുൽ ഇസ്ലാം എന്നിവർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. നസ്റുല്ല എളമ്പിലാശ്ശേരി, ടി. അബ്ദുൽ ഖാദർ, ബാവ പവർവേൾഡ്, മുജീബ് ഇ നേതൃത്വം നൽകി. ഏപ്രിൽ 13ന് വൈകു. 7 ന് വാർഷികാഘോഷ സമാപന പൊതുസമ്മേളനം മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. നൂറോളം കുരുന്നു കലാകാരന്മാർ അണിനിരക്കുന്ന രണ്ടര മണിക്
മുക്കം:ഗോതമ്പറോഡ് അൽ-മദ്റസതുൽ ഇസ്ലാമിയ 38-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. 'നിദാ മഅ്വ' എന്ന പേരിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ റെക്ടർ ഇൽയാസ് മൗലവി ഉദ്ഘാടനം ചെയ്തു.
മസ്ജിദുൽ മഅ്വ മഹല്ല് പ്രസിഡന്റ് കൂടത്തിൽ വീരാൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ മൻസൂറ ഇസ്ലാമിക് ട്രസ്റ്റ് സെക്രട്ടറി പി. അബ്ദുസത്താർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം വ്യക്തി സംസ്‌കരണം എന്ന വിഷയത്തിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സാലിം ജീറോഡ് സ്വാഗതവും യഹ്യ കമ്മുകുട്ടി നന്ദിയും പറഞ്ഞു. മദ്റസാ വിദ്യാർത്ഥികളായ അഫ്നാൻ പി, ഫാത്വിമ ബതൂൽ, അശീക് വി, മുഇസ്സത്തുൽ ഇസ്ലാം എന്നിവർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. നസ്റുല്ല എളമ്പിലാശ്ശേരി, ടി. അബ്ദുൽ ഖാദർ, ബാവ പവർവേൾഡ്, മുജീബ് ഇ നേതൃത്വം നൽകി.
ഏപ്രിൽ 13ന് വൈകു. 7 ന് വാർഷികാഘോഷ സമാപന പൊതുസമ്മേളനം മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. നൂറോളം കുരുന്നു കലാകാരന്മാർ അണിനിരക്കുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'അണയാത്ത കനലുകൾ' അരങ്ങേറും.