- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർത്തമാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; സിദ്ധാർത്ഥ് ശിവ ചിത്രമെത്തുന്നത് നിരവധി വിവാദങ്ങൾക്കൊടുവിൽ; അനുമതി നൽകിയത് മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി
തിരുവനന്തപുരം: സെൻസർ ബോർഡ് ഇടപെടലുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സിദ്ധാർ ത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനം സിനിമ തിയറ്ററുകളിൽ എത്തുന്നു.പാർവതി,റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 19നാണ് തിയ റ്ററുകളിലെത്തുന്നത്.ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് പ്രദർശനത്തിന് അനുമ തി നിഷേധിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകുകയായിരുന്നു. ചെറുമാറ്റത്തോടെ യാണ് ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്.
ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കെത്തിയത് 24നാണ്.അനുമതി നിഷേധിക്കാനുള്ള കാരണം സെൻസർ ബോർഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡ ന്റുമായ അഡ്വ. വി സന്ദീപ് കുമാർ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമാ യിരുന്നു. സിദ്ദിഖ്, നിർമ്മൽ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെൻസി പ്രൊഡക്ഷൻസി ന്റെ ബാനറിൽ ബേനസീറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് നിർമ്മാണം. നിവിൻ പോളി നായകനായ 'സഖാവി'ന് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വർത്ത മാനം'.
'തിരസ്ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു', എന്നാണ് റിലീസിങ് വിവരം പങ്കുവച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചത്.