- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റിയിൽനിന്ന് നാലുപേർ പുറത്ത്; വിവാദ യുവനേതാവ് വരുൺ ഭാസ്ക്കറിനെ ഒഴിവാക്കി; സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന് ഒരു വിഭാഗം; എ പ്രദീപ്കുമാർ എംഎൽഎയെ തടഞ്ഞുവെച്ചത് അടക്കമുള്ള ലോക്കൽ സമ്മേളനത്തിലെ വിഭാഗീയത മേൽത്തട്ടിലേക്കും
കോഴിക്കോട്: വി എസ് വിഭാഗം പാർട്ടിയിൽനിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെട്ടതോടെ അവസാനിച്ചുവെന്ന് ഏവരും കരുതിയതാണ് സിപിഎമ്മിലെ വിഭാഗീയത. എന്നാൽ കോഴിക്കോട് ജില്ലയിൽ ചില നേതാക്കൾ തമ്മിലുള്ള സ്പർധ പുതിയ വിഭാഗീയതക്ക് തുടക്കം കുറിച്ചിരിക്കയാണ്. കോഴിക്കോട് മുന്മേയറും സിപിഎം സംസ്ഥാന നേതാവുമായ എം.ഭാസ്‌ക്കരന്റെ മകനും യുവനേതാവുമായ വരുൺഭാസ്‌ക്കർ നോർത്ത് ഏരിയാ കമ്മറ്റിയിൽനിന്ന് പുറത്തായതാണ് വിഭാഗീയത രൂക്ഷമാക്കിയത്. ഇതോടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന് ഒരു വിഭാഗം വിട്ടുനിന്നു. എ.പ്രദീപ്കുമാർ എംഎൽഎയെ തടഞ്ഞുവെച്ചതടക്കമുള്ള കരുവിശ്ശേരി ലോക്കൽസമ്മേളനത്തിലെ വിഭാഗീയതയാണ് ഇപ്പോൾ മേൽത്തട്ടിലേക്കും എത്തിയിരക്കുന്നത്. സിപിഎം കോഴിക്കോട് നോർത്ത് ഏരിയയുടെ പുതിയ കമ്മിറ്റിയിൽ നിലവിൽ രണ്ട് അംഗങ്ങളുടെ കുറവുണ്ട്. 21 അംഗ കമ്മിറ്റിയിൽ 19 അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുത്തത്. നാല് അംഗങ്ങൾ പുറത്തുപോകുകയും രണ്ടു പുതിയ അംഗങ്ങൾ ഉൾപ്പെടുത്തിയതും ചൂടേറിയ ചർച്ചകൾക്കും നാടകീയതകൾക്കുമൊടുവിലാണ്. രണ്ടു തവണ ഏരിയ കമ്മിറ്റി അംഗമാ
കോഴിക്കോട്: വി എസ് വിഭാഗം പാർട്ടിയിൽനിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെട്ടതോടെ അവസാനിച്ചുവെന്ന് ഏവരും കരുതിയതാണ് സിപിഎമ്മിലെ വിഭാഗീയത. എന്നാൽ കോഴിക്കോട് ജില്ലയിൽ ചില നേതാക്കൾ തമ്മിലുള്ള സ്പർധ പുതിയ വിഭാഗീയതക്ക് തുടക്കം കുറിച്ചിരിക്കയാണ്. കോഴിക്കോട് മുന്മേയറും സിപിഎം സംസ്ഥാന നേതാവുമായ എം.ഭാസ്‌ക്കരന്റെ മകനും യുവനേതാവുമായ വരുൺഭാസ്‌ക്കർ നോർത്ത് ഏരിയാ കമ്മറ്റിയിൽനിന്ന് പുറത്തായതാണ് വിഭാഗീയത രൂക്ഷമാക്കിയത്. ഇതോടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന് ഒരു വിഭാഗം വിട്ടുനിന്നു. എ.പ്രദീപ്കുമാർ എംഎൽഎയെ തടഞ്ഞുവെച്ചതടക്കമുള്ള കരുവിശ്ശേരി ലോക്കൽസമ്മേളനത്തിലെ വിഭാഗീയതയാണ് ഇപ്പോൾ മേൽത്തട്ടിലേക്കും എത്തിയിരക്കുന്നത്.
സിപിഎം കോഴിക്കോട് നോർത്ത് ഏരിയയുടെ പുതിയ കമ്മിറ്റിയിൽ നിലവിൽ രണ്ട് അംഗങ്ങളുടെ കുറവുണ്ട്. 21 അംഗ കമ്മിറ്റിയിൽ 19 അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുത്തത്. നാല് അംഗങ്ങൾ പുറത്തുപോകുകയും രണ്ടു പുതിയ അംഗങ്ങൾ ഉൾപ്പെടുത്തിയതും ചൂടേറിയ ചർച്ചകൾക്കും നാടകീയതകൾക്കുമൊടുവിലാണ്. രണ്ടു തവണ ഏരിയ കമ്മിറ്റി അംഗമായിരുന്ന വരുൺ ഭാസ്‌കർ, കമ്മിറ്റിയിൽ ഒരു തവണ ഇടംപിടിച്ച പി.പി. കുട്ടികൃഷ്ണൻ, വെസ്റ്റ്ഹിൽ മുൻ ലോക്കൽ സെക്രട്ടറി കെ.പി. ജയൻ, പുതിയങ്ങാടി കൗൺസിലർ റഫീഖ് എന്നിവരാണ് പുറത്തായത്. വ്യക്തിപരമായ കാരണങ്ങളാൽ തന്നെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് റഫീഖ് അഭ്യർത്ഥിച്ചിരുന്നു.
പുതിയങ്ങാടി ലോക്കൽ സെക്രട്ടറി കെ. ജറീഷ്, എരഞ്ഞിപ്പാലം ലോക്കൽ സെക്രട്ടറി കെ.പി. സലീം എന്നിവരാണ് പുതിയ കമ്മിറ്റിയിൽ ഇടം നേടിയവർ. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുപകരം ദുർബലപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കാനാവില്ലെന്ന പൊതു വികാരമാണ് പ്രതിനിധി സമ്മേളനത്തിൽ ആദ്യന്തം നിഴലിച്ചത്. പാർട്ടി ചില വ്യക്തികളുടെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനെതിരെ ജില്ല കമ്മിറ്റി ശക്തമായ നടപടികൾ കൈക്കൊള്ളുകയും അവരെ ഏരിയ സമ്മേളനത്തോടെ ഒതുക്കുകയും ചെയ്തു. പ്രതിനിധി സമ്മേളനം കഴിയുന്നതിനു മുമ്പേ മുതിർന്ന നേതാവ് നഗരി വിട്ടതും ചർച്ചയായി.
നിരവധി പ്രശ്‌നങ്ങളിൽ നേരത്തെ തന്നെ ആരോപിതരാണ് വരുൺഭാസ്‌ക്കറും കൂട്ടരുമെന്നതിനാൽ പാർട്ടി അവരെ ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. എം.ഭാസ്‌ക്കരൻ മേയർ സ്ഥാനം ഒഴിഞ്ഞതോടെ കോർപ്പറേഷനിലും ഇവർക്ക് പിടിപാടില്ലാതായി. ക്രിമനൽ കേസുകളിൽ അടക്കം പരാതികൾ നിരവധിയുള്ള വരുൺഭാസ്‌ക്കറും സംഘവും കോഴിക്കോട്ടെ കുപ്രസിദ്ധനായ കരാട്ടെ അഭ്യാസിയും വധശ്രമക്കേസിൽ പ്രതിയുമായ റെൻഷി ദിലീപിന് ഒത്താശചെയ്തുകൊടുത്തുവെന്ന കേസിലും ആരോപണ വിധേയരാണ്.
പാർട്ടി ശക്തികേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരക്കുന്നത്. കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെവരെ ഞെട്ടിച്ചിരുന്നു. വി എസ് വിഭാഗത്തിന്റെപേരിലല്ല പ്രാദേശികമായ ഗ്രൂപ്പുകളുടെ പേരിലാണ് ഇവിടെ സമ്മേളനം തടസ്സപ്പെട്ടത്. മാത്രമല്ല നാളിതുവരെ ഒരു സിപിഎം സമ്മേളനത്തിലും കേട്ടിട്ടില്ലാത്ത ചില പ്രവണതകൾക്കും ഇവിടം സാക്ഷിയായി. വിഭാഗീയമായ മത്സരം അനുവിദിക്കില്ലെന്ന് പറഞ്ഞ കോഴിക്കോട് നോർത്ത് എംഎൽഎ എ.പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾതമ്മിൽ കൈയാങ്കളിയുണ്ടായതായും റിപ്പോർട്ടുണ്ട്.
ലോക്കൽ സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. പ്രതിനിധിസമ്മേളനത്തിൽ ലോക്കൽ കമ്മറ്റിയിലേക്കുള്ള പാനൽ തയാറാക്കിയപ്പോൾ, ഔദ്യോഗിക വിഭാഗത്തിന്റെ 15പേരെ കൂടാതെ 10പേർകൂടി മത്സരിക്കാൻ തയാറായതാണ് പ്രശ്‌നമായത്.വരുൺ ഭാസ്‌ക്കറിന്റെനേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് എതിർ ചേരിക്കെതിരെ രംഗത്തത്തെിയത്. എന്നാൽ ഇങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരിക്കുന്നത് ശരിയല്‌ളെന്ന് പ്രസീഡിയം നിയന്ത്രിച്ചിരുന്ന എ.പ്രദീപ്കുമാർ എംഎൽഎ അഭ്യർത്ഥിച്ചെങ്കിലും ആരും പിന്മ്മാറിയില്ല. തുടർന്ന് പ്രസീഡിയം ജില്ലാ -സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടപ്പോൾ ഈ രീതിയലുള്ള മത്സരം ഒരുരീതിയിലും പ്രോൽസാഹിപ്പിക്കരുതെന്നും വേണമെങ്കിൽ സമ്മേളനം തന്നെ നിർത്തിവെക്കാമെന്നുമാണ് വിവരം ലഭിച്ചത്. ഇതേതുടർന്നാണ് പ്രദീപ് കുമാർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിർത്തിവെക്കുന്നതായി അറിയിച്ചത്.
തുടർന്നാണ് രൂക്ഷമായ രംഗങ്ങൾ അരങ്ങേറിയത്. മത്സരിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ് വരുൺഭാസ്‌ക്കറിനെ അനുകൂലിക്കുന്നവർ പ്രദീപ്കുമാറിനെ തടഞ്ഞുവെച്ചു.ഇതോടെ എതിർവിഭാഗവും സംഘടിച്ചതോടെ സമ്മേളനഹാളിൽ രൂക്ഷമായ വാക്കേറ്റമായി. നേതാക്കൾ ഏറെ പണിപ്പെട്ടാണ് കൈയാങ്കളി ഒഴിവാക്കായത്.രാത്രിവൈകിയാണ് പ്രദീപ് അടക്കമുള്ളവർക്ക് പുറത്തുപോവാൻ കഴിഞ്ഞത്.ലോക്കൽ സമ്മേളനം പിരിഞ്ഞെങ്കിലും അന്ന് പുലർച്ചെതന്നെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായതും പാർട്ടിയെ ഞെട്ടിച്ചിരിരുന്നു.കല്ലേറിൽ പാർട്ടി ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു.ഇതിൽ പൊലീസ് അന്വേഷണത്തിന് കൂട്ടാക്കാതെ പാർട്ടിഅന്വേഷണം മാത്രമാണ് നടന്നത്.