- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ തിരക്കേറിയ റോഡിലെ ട്രാഫിക് സിങ്നലിൽ ആരാധികയ്ക്കൊപ്പം സെൽഫി; ഫോട്ടോ വൈറലായതോടെ സീറ്റ് ബെൽറ്റ് ധരിക്കാത്ത ബോളിവുഡ് താരം വരുൺ ധവാന് പിഴ ഈടാക്കി മുംബൈ പൊലീസ്
ഒരു സെൽഫി മൂലം എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. മുംബൈയിലെ തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിൽ പെട്ടു കിടക്കുകയായിരുന്ന വരുൺ ധവാനാണ് തൊട്ടടുത്തുള്ള ഓട്ടോറിക്ഷയിലുള്ള ആരാധികയുമായി സെൽഫി എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. .ആരാധികയുടെ ഫോൺ കൈയിൽ വാങ്ങി വരുൺ സെൽഫിയെടുക്കുന്ന നടന്റെ ദൃശ്യം ഒരു ന്യൂസ് ഫോട്ടോഗ്രാഫർ പകർത്തുക.ും ഇത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തു. ഇതോടെ തല കാറിന് പുറത്തിട്ട നടൻ സീറ്റ് ബെൽട്ട് ധരിച്ചിട്ടില്ലന്ന് വ്യക്തമായി. ഈ ചിത്രം മുംബൈ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തൊട്ട് പിന്നാലെ പൊലീസിസ് ട്വീറ്റുമായെത്തി., സിനിമയിൽ ഇത്തരം സാഹസങ്ങൾ ഫലിച്ചേക്കും. റോഡുകളിൽ വേണ്ട. യുവാക്കളുടെ ആരാധനപാത്രമായ താങ്കളിൽ നിന്ന് കൂടുതൽ മികച്ച പെരുമാറ്റം പ്രതീക്ഷിക്കുന്നു. പിഴ ചുമത്തിയിട്ടുള്ള ഇ- ചെലാൻ പിന്നാലെ വരുന്നുണ്ടെന്നും അടുത്തവണത്തെ ശിക്ഷ കടുപ്പമായിരിക്കും പൊലീസ് അറിയിച്ചു.ഇതിന് പിന്നാലെ ക്ഷമ ചോദിച്ച് ധവാൻ ക്ഷമ ചോദിച്ച് ട്വീറ്റ് ചെയ്തു. സെൽഫിയെടുക്
ഒരു സെൽഫി മൂലം എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. മുംബൈയിലെ തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിൽ പെട്ടു കിടക്കുകയായിരുന്ന വരുൺ ധവാനാണ് തൊട്ടടുത്തുള്ള ഓട്ടോറിക്ഷയിലുള്ള ആരാധികയുമായി സെൽഫി എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. .ആരാധികയുടെ ഫോൺ കൈയിൽ വാങ്ങി വരുൺ സെൽഫിയെടുക്കുന്ന നടന്റെ ദൃശ്യം ഒരു ന്യൂസ് ഫോട്ടോഗ്രാഫർ പകർത്തുക.ും ഇത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തു.
ഇതോടെ തല കാറിന് പുറത്തിട്ട നടൻ സീറ്റ് ബെൽട്ട് ധരിച്ചിട്ടില്ലന്ന് വ്യക്തമായി. ഈ ചിത്രം മുംബൈ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തൊട്ട് പിന്നാലെ പൊലീസിസ് ട്വീറ്റുമായെത്തി., സിനിമയിൽ ഇത്തരം സാഹസങ്ങൾ ഫലിച്ചേക്കും. റോഡുകളിൽ വേണ്ട. യുവാക്കളുടെ ആരാധനപാത്രമായ താങ്കളിൽ നിന്ന് കൂടുതൽ മികച്ച പെരുമാറ്റം പ്രതീക്ഷിക്കുന്നു.
പിഴ ചുമത്തിയിട്ടുള്ള ഇ- ചെലാൻ പിന്നാലെ വരുന്നുണ്ടെന്നും അടുത്തവണത്തെ ശിക്ഷ കടുപ്പമായിരിക്കും പൊലീസ് അറിയിച്ചു.ഇതിന് പിന്നാലെ ക്ഷമ ചോദിച്ച് ധവാൻ ക്ഷമ ചോദിച്ച് ട്വീറ്റ് ചെയ്തു. സെൽഫിയെടുക്കുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്നും ധവാൻ ഉറഖപ്പു നൽകി. ധവാന് അഭിനന്ദനം അറിയിച്ച് മുംബൈ പൊലീസ് മറുപടി നൽകി.