ന്യൂഡൽഹി: ആയുധവ്യാപാരിയായ അഭിഷേക് വർമ ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ബിജെപി എംപി വരുൺ ഗാന്ധിയുടേതിന് സമാനമായ മുഖസാമ്യമുള്ള ആൾ പൂർണ്ണനഗ്‌നനായി എസ്‌കോർട്ട് ഗേളിനൊപ്പം രതിക്രീഡകളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. നാദര ന്യൂസ് വെബ്‌സൈറ്റാണ് വരുൺ ഗാന്ധിയുടേതെന്ന് പറഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്.

വിവാദ ആയുധവ്യാപാരിയായ അഭിഷേക് വെർമയുടെ മുൻ ബിസിനസ് പങ്കാളിയും ന്യൂ യോർക്ക് കേന്ദ്രമാക്കിയ അഭിഭാഷകനുമായ സി എഡ്മണ്ട്‌സ് അലൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആരോപണങ്ങൾക്ക് കരുത്ത് പകരാനായി നൽകിയ ചിത്രങ്ങളാണ് ഇവയെന്നാണ് ആരോപണം. ആസന്നമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുൺ ഗാന്ധി. വിവാദത്തോടെ ഇതിനുള്ള സാധ്യത അടയുകയാണ്. ആരോപണം വെറും ഭാവനമാത്രമാണെന്ന പ്രതിരോധവുമായി വരുൺ ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

അതേസമയം സോഷ്യൽ മീഡിയകൾ വഴി ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ ആധികാരിതകയിൽ പലരും സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിത്രം മുഖം മാറ്റിയൊട്ടിച്ച് മോർഫ് ചെയ്തതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻപും വരുണിന്റേതെന്ന പേരിൽ സമാനമായ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗികത്തൊഴിലാളിയുടെ ഒപ്പമുള്ളതാണെന്നും ഹണിട്രാപ്പാണെന്നും പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

വിഷയം മാദ്ധ്യമങ്ങളെ അറിയിക്കാൻ വാർത്താസമ്മേളനം വിളിച്ചുചേർത്ത സ്വരാജ് അഭിയാൻ സ്ഥാപകരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ മാനനഷ്ട കേസ് നൽകുമെന്നും ബിജെപി എംപി പറഞ്ഞിരുന്നു. എന്നാൽ ബിജെപിക്കാർ ആരും വരുൺ ഗാന്ധിയെ പ്രതിരോധിക്കാൻ തയ്യാറായില്ല. ബിജെപി രാഷ്ട്രീയത്തിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ബിജെപിക്കാരാണ് ചതിക്ക് പിന്നിലെന്ന നിലപാടിലാണ് വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിയെന്നും സൂചനയുണ്ട്.

2010 മുതൽ പാർലമെന്റിൻെ പ്രതിരോധ സമിതിയിൽ അംഗമാണ് വരുൺ ഗാന്ധി. അതീവരഹസ്യസ്വഭാവമുള്ള കാര്യങ്ങൾ സമിതി അംഗങ്ങൾക്ക് ലഭിക്കില്ലെന്നാണ് വരുൺ ഗാന്ധിയുടെ വാദം. ഡിഫൻസ് കൺസൾട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചുരുക്കം തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പാർലമെൻര് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും വരുൺ ഗാന്ധി പറയുന്നു.

പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള വരുൺ ഗാന്ധിയുടെ ശ്രമങ്ങൾ അലഹബാദിലെ പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് കോൺകേവിൽ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വരുൺ ഗാന്ധിയുടെ അടുപ്പക്കാരായ രണ്ട് നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഗാന്ധി കുടുംബാംഗമായ ഒരാൾക്ക് ഉന്നതസ്ഥാനം നൽകുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും എതിർപ്പുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനാർത്ഥിയാവാനുള്ള വരുണിന്റെ സമ്മർദതന്ത്രങ്ങളിലുള്ള എതിർപ്പും മോദിഅമിത് ഷാ നേതൃനിരയ്ക്ക് അദ്ദേഹത്തോടുള്ള താത്പര്യക്കുറവുമാണ് ബിജെപിയുടെ നിശ്ശബ്ദതയ്ക്ക് കാരണം. ഇത് തന്നെയാണ് ആരോപണങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും സമ്മർദം ചെലുത്തിവരികയായിരുന്നു വരുൺ. ജൂണിൽ അലഹബാദിൽ നടന്ന ദേശീയ നിർവാഹകസമിതി യോഗവേദിക്ക് ചുറ്റും അദ്ദേഹത്തിന്റെ അനുയായികൾ ഈയാവശ്യമുന്നയിച്ച് പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. എന്നാൽ മോദിയും അമിത് ഷായും വരുണിന് അനുകൂലമല്ല. ഒന്നുകിൽ വരുണിനെ മുഖ്യമന്ത്രിയാക്കുക. അല്ലെങ്കിൽ താൻ രാജിവയ്ക്കുമ്പോൾ മകനെ കേന്ദ്രമന്ത്രിയാക്കണമെന്ന് അമ്മ മേനകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പുതിയ വിവാദം. എ്രന്നിട്ടും. പ്രതിരോധമന്ത്രാലയത്തിലെ രേഖകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തിൽ പാർട്ടിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

നേതൃത്വത്തിന് താത്പര്യമില്ലാത്ത വരുണിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ രണ്ടാംനിര നേതാക്കളും മുന്നോട്ടുവന്നിട്ടില്ല. ആരോപണം വരുൺതന്നെ നിഷേധിച്ചനിലയ്ക്ക്, കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞത്. ഒരുകാലത്ത് ബിജെപി. നേതൃനിരയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ട തീപ്പൊരി നേതാവായിരുന്നു വരുൺ ഗാന്ധി. 2009ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, മുസ്ലിംവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദമുയർത്തിയാണ് വരുൺ സംഘപരിവാറിന്റെ അടുപ്പക്കാരനായത്. ആ വർഷംതന്നെ അന്നത്തെ ദേശീയ അധ്യക്ഷൻ രാജ്‌നാഥ് സിങ് അദ്ദേഹത്തെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. ഗാന്ധി കുടുംബാംഗംകൂടിയായ വരുൺ, രാഹുൽ ഗാന്ധിക്കെതിരെ വളർത്തിക്കൊണ്ടുവരാവുന്ന യുവനേതാവാണെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു.

എന്നാൽ, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ മോദിഅമിത് ഷാ കൂട്ടുകെട്ടിന് വരുൺ അപ്രിയനായി. ബംഗാളിലെ മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് ആൾക്കൂട്ടം കുറവായിരുന്നെന്ന വരുണിന്റെ പ്രസ്താവനയെച്ചൊല്ലിയായിരുന്നു ആദ്യത്തെ കല്ലുകടി. തുടർന്ന് ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കി. രാജ്‌നാഥ് സിങ് ബിജെപി അധ്യക്ഷനായിരിക്കേ ജനറൽ സെക്രട്ടറിമാരായിരുന്ന അമിത് ഷായുമായുണ്ടായ ഉരസലുകളാണു പിന്നീടു വരുണിനു തിരിച്ചടിയായത്. അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനമേറ്റെടുത്തപ്പോൾ വരുൺ ഗാന്ധിയെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കുകയും ചെയ്തു. ആർഎസ്എസിന്റെ ശുപാർശ അവഗണിച്ചായിരുന്നു ഈ നടപടി. നെഹ്‌റു കുടുംബത്തെ ഉള്ളിൽ നിന്നു നേരിടുകയെന്ന തന്ത്രത്തിലാണു വരുൺ ഗാന്ധിയെ പ്രമോദ് മഹാജൻ ബിജെപിയിലെത്തിച്ചത്.