- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തീസിന്റെ സാരിയും എൻഎസിയുടെ ആഭരണവുമണിഞ്ഞ് തൃഷയെത്തും; നിശ്ചയത്തോടനുബന്ധിച്ച് മൃഗങ്ങൾക്ക് ഭക്ഷണവും, സൗജന്യ പരിശോധനയും; തൃഷ വരുൺ വിവാഹ നിശ്ചയ വിശേഷങ്ങൾ ഇങ്ങനെ
തമിഴകത്തിന്റെ സുന്ദരി തൃഷയുടെ വിവാഹ നിശ്ചയം തീരുമാനിച്ചപ്പോൾ മുതൽ കോളിവുഡ് കാത്തിരിക്കുകയാണ് വിവാഹ നിശ്ചയ വിശേഷങ്ങൾ അറിയാൻ. ഇടയ്ക്ക് വരൻ തൃഷയ്ക്ക് ന്‌ലകുന്ന വിവാഹ സമ്മാന വാർത്ത പുറത്ത് വന്നിരുന്നു. വരുൺ തന്റെ തന്റെ ജീവിത പങ്കാളിയാകുന്ന പ്രിയതമക്ക് ഏഴ് കോടി വലമതിക്കുന്ന റോൾസ് റോയ്‌സ് കാർ സമ്മാനമായി നൽകുന്നുവെന്ന് ഗോസിപ്പുകൾ പ
തമിഴകത്തിന്റെ സുന്ദരി തൃഷയുടെ വിവാഹ നിശ്ചയം തീരുമാനിച്ചപ്പോൾ മുതൽ കോളിവുഡ് കാത്തിരിക്കുകയാണ് വിവാഹ നിശ്ചയ വിശേഷങ്ങൾ അറിയാൻ. ഇടയ്ക്ക് വരൻ തൃഷയ്ക്ക് ന്‌ലകുന്ന വിവാഹ സമ്മാന വാർത്ത പുറത്ത് വന്നിരുന്നു. വരുൺ തന്റെ തന്റെ ജീവിത പങ്കാളിയാകുന്ന പ്രിയതമക്ക് ഏഴ് കോടി വലമതിക്കുന്ന റോൾസ് റോയ്‌സ് കാർ സമ്മാനമായി നൽകുന്നുവെന്ന് ഗോസിപ്പുകൾ പരന്നിരുന്നു.
എന്നാൽ ഇപ്പോൾ കേൾക്കുന്നത് മൃഗസ്‌നേഹിയായ തൃഷയ്ക്ക് തന്റെ ഇഷ്ടത്തിനൊത്തുള്ള നല്ല സമ്മാനമാണ് വരുൺ നൽകാനൊരുങ്ങുന്ന തെന്നാണ്. വിവാഹനിശ്ചയം നടക്കുന്ന ആഴ്ച ആയിരം മൃഗങ്ങൾക്ക് ഭക്ഷണം നൽകാനാണ് വരുണിന്റെ തീരുമാനം. മാത്രമല്ല ഒരുവർഷം സൗജന്യപരിശോധനയും മൃഗങ്ങൾക്ക് താമസസൗകര്യവും ഏർപ്പെടുന്നു. റോൾസ് റോയ്‌സിനെക്കാളും തൃഷയ്ക്ക് വിലമതിക്കുന്ന സമ്മാനം ഇതുതന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വരുൺ ട്വിറ്ററിലൂടെ കുറിച്ചു.
തൃഷ വിവാഹ നിശ്ചയിത്തിന് ധരിക്കുന്ന ഡ്രസിനെപ്പറ്റിയും വാർത്തകൾ പരന്നുതുടങ്ങി. പോത്തീസ് ടെക്‌സറ്റൈൽസിന്റെയും എൻഎസി ജൂവലറിയുടെയെും അംബാസിഡറാണ് തൃഷ. പോത്തീസിന്റെ സാരിയും എൽഎസിയുടെ ആഭരണങ്ങളും തന്നെയാവും നടി ധരിക്കുക യെന്നാണ് റി്‌പ്പോർട്ട്. നീതയും നിക്ഷ ലല്ലുവുമാണത്രെ തൃഷയുടെ വിവാഹ നിശ്ചയ സാരി ഡിസൈൻ ചെയ്യുന്നത്.
23 നാണ് തൃഷയുടെയും വരുൺ മനിയന്റെയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ലളിതമായൊരു വിവാഹ നിശ്ചയം എന്ന് പറഞ്ഞെങ്കിലും കഴിയുന്നതും ഗ്രാന്റാക്കും എന്നാണ് കേൾക്കുന്നത്.
റാഡിയൻസ് റിയാൽറ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിർമ്മാണക്കമ്പനിയായ റാഡിയൻസ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുൺ. ദുൽഖർ സൽമാനും നസ്‌റിയ നസീമും താരജോഡികളായ വായി മൂടിപേസുവോ, പൃഥ്വിരാജിന്റെ കാവ്യതലൈവ എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് വരുണാണ്. കൂടാതെ തൃഷയും ചിമ്പുവും ഒന്നിച്ച സെൽവരാഘവൻ ചിത്രം നിർമ്മിക്കുന്നതും വരുൺ തന്നെ.