കൊച്ചി: വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 24ാമത് വാർഷിക സമ്മേളനംസെപ്റ്റംബർ 14 മുതൽ 17 വരെ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും.വാസ്‌ക്കുലാർ രോഗ ചികിത്സയിലെ പുതിയ മാറ്റങ്ങൾ, ഗവേഷണങ്ങൾ എന്നിവസമ്മേളനത്തിൽ ചർച്ചചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി 10 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോൺറൺ ഫോർ യുവർ ലെഗ്‌സ്' സെപ്റ്റംബർ 16ന് നടക്കും. വാസ്‌ക്കുലാർരോഗങ്ങളെ പറ്റിയും അവ മൂലം സംഭവിക്കുന്ന അംഗവിച്ഛേദനങ്ങളെ പറ്റിയും അവബോധംസൃഷ്ട്ടിക്കുവാനാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഓരോ30 സെകന്റിലും ഒരാൾ അംഗവിച്ഛേദനം ചെയ്യപ്പെടുന്നുടുന്നുണ്ടെന്നാണ്കണക്കുകൾ സൂചിപ്പിക്കുന്നത്. വാസ്‌ക്കുലാർ രോഗങ്ങളാണ് ഇതിന് മുഖ്യകാരണം.ഈ വൈകല്യം മറികടക്കുവാൻ ജനങ്ങൾക്ക് പിന്തുണയേകുകയാണ് വാസ്‌കുലാർ സൊസൈറ്റിഓഫ് ഇന്ത്യ.

മാരത്തോണിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വാസ്‌കുലാർ രോഗങ്ങളിലൂടെ അംഗവിച്ഛേദനം സംഭവിച്ച് കാലുകൾ നഷ്ട്ടപ്പെട്ടവർക്കും, രാജ്യസേവന ത്തിനിടയിൽ കാലുകൾ നഷ്ട്ടപ്പെട്ട സൈനികർക്കും, കൃതൃമ കാലുകൾനൽകുവാൻ ഉപയോഗിക്കും. രാവിലെ 5.30ന് ലേ മെറിഡിയനിൽ നിന്ന്ആരംഭിക്കുന്ന മാരത്തോണിൽ പങ്കെടുക്കുവാൻ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ എത്തുന്നുണ്ട്. മാരത്തോണിൽ പങ്കെടുക്കുവാൻ
 വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്അമേരിക്ക, സിംഗപ്പൂർ, യു.കെ, മലേഷ്യ, ഓസ്ട്രിയ, സൗദി അറേബ്യ, അയർലാന്റ്,ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നും അന്തർദേശീയ പ്രതിനിധികളുംഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശീയ പ്രതിനിധികളും സമ്മേളനത്തിൽപങ്കെടുക്കുന്നതാണ്. കൂടാതെ തത്സമയ ശസ്ത്രക്രിയ പ്രദർശനങ്ങളും സമ്മേളനത്തിൽ ഉണ്ടാകുന്നതാണ്. ബിരുദാനന്തര ബിരുദ മെഡിക്കൽവിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും ദേശീയ-അന്തർദേശീയ വിദഗ്ധരുമായിചർച്ചയിൽ ഏർപ്പെടുവാനും പഠിക്കുവാനും ഈ സമ്മേളനം അവസരമൊരുക്കുന്നു.

വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും വാസ്‌ക്കുലാർ സൊസൈറ്റി ഓഫ്‌കേരള യുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കോൺഫറൻസ്. കഴിഞ്ഞ 24 വർഷമായിഇന്ത്യയിൽ പ്രവർത്തിക്കുന്ന വാസ്‌കുലർ സർജ?ാരുടെ ഏക സംഘടനയാണ്‌വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ. വാസ്‌ക്കുലാർ സർജ?ാരുടെ പരിശീലനം,പൊതുജന അവബോധം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സംഘടന വേൾഡ് ഫെഡറേഷൻ ഓഫ്‌വാസ്‌ക്കുലാർ സൊസൈറ്റീസിൽ ഒരു പ്രധാന പങ്കാളിയാണ്.

ഇന്ന് നമ്മുടെ രാജ്യത്ത് എല്ലാ ഹോസ്പിറ്റലുകളിലും അംഗവിച്ഛേദനം ചെയ്യാതെകാലുകൾ രക്ഷിക്കുവാനുള്ള ചികിത്സകൾ ലഭ്യമാണ്. പക്ഷേ സാധാരണക്കാരായജനങ്ങൾക്ക് ഈ മാർഗങ്ങളെ പറ്റിയുള്ള അവബോധം കുറവാണ്. ഈ മാരത്തോണിലൂടെജനങ്ങൾക്ക് വാസ്‌കുലാർ രോഗങ്ങളെ പറ്റിയും അംഗവിച്ഛേദനം തടയുന്നതിനെപറ്റിയും അറിയുവാൻ അവസരം ലഭിക്കുന്നതാണ് എന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെവാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ ഓർഗനൈസിങ്ങ്‌സെക്രട്ടറിയുമായ ഡോ. സുനിൽ രാജേന്ദ്രൻ പറഞ്ഞു.

വാസ്‌ക്കുലാർ സർജറി ആരോഗ്യ മേഖലയിലെ അത്യാധുനിക വിഭാഗമാണ് ഇതിനെ കുറിച്ച്ജ നങ്ങൾക്ക് വ്യക്തമായ ധാരണയില്ല. മുഖം സംരക്ഷിക്കുന്നതു പോലെതന്നെ നാംനമ്മുടെ കാലുകളും സംരക്ഷിക്കണം എന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്‌ടെക്‌നോളജിയിലെ വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും വാസ്‌ക്കുലാർ സൊസൈറ്റിഓഫ് ഇന്ത്യ സെക്രട്ടറിയുമായ ഡോ. ആർ.സി ശ്രീകുമാർ പറഞ്ഞു.

വാസ്‌ക്കുലാർ രോഗങ്ങളുടെ അവസാനം അംഗവിച്ഛേദനമാണ് എന്നാണ്ജനങ്ങൾ ക്കിടയിലുള്ള പൊതുവായ ധാരണ. എന്നാൽ ക്രിത്യസമയത്ത് ക്രിത്യചികിത്സയുലൂടെ അംഗവിച്ഛേദനം നടത്താതെ തന്നെ ഭേദമാക്കാവുന്നതാണ് വാസ്‌ക്കുലാർരോഗങ്ങൾ. ഇന്ത്യയിലെ എല്ലാ ഗവൺമന്റ് മെഡിക്കൽ കോളേജുകളിലും, അത്യാധുനികആശുപത്രികളിലും ഇതിനുള്ള ചികിത്സകൾ ലഭ്യമാണ് എന്നാൽ പൊതുജനങ്ങൾക്ക്ഇതിനെ കുറിച്ച് വ്യക്ത്മായ ധാരണയില്ല? എന്ന് കേരളത്തിലെ പ്രമുഖ വാസ്‌ക്കുലാർസർജൻ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്ടെക്‌നോള ജിയിലെ വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും വാസ്‌ക്കുലാർ സൊസൈറ്റിഓഫ് ഇന്ത്യ സെക്രട്ടറിയുമായ ഡോ. ആർ.സി ശ്രീകുമാർ, അമൃതഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്‌ക്കുലാർ സർജറിയിലെ ട്രാൻസ്പ്ലാന്റ്ആൻഡ് വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ
ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ ഡോ. സുധീന്ദ്രൻ എസ്, കോഴിക്കോട് ആസ്റ്റർമിംസിലെ വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെഓർഗനൈസിങ്ങ് സെക്രട്ടറിയുമായ ഡോ. സുനിൽ രാജേന്ദ്രൻ, കൊച്ചി ലൂർദ്‌ഹോസ്പിറ്റലിലെ വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെട്രെഷററുമായ ഡോ. വിമൽ ഐപ്പ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.