- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ ലൈംഗികതക്കെതിരെ പോരാടുന്ന നേതാവിനെ 'സ്വവർഗ ലൈംഗികതക്കിടെ പൊക്കി'; സ്വാഭാവിക കല്യാണത്തിന് വണ്ടി നിലകൊണ്ട വെസ് ഗുഡ്മാനെ പൊക്കിയത് ഓഫീസിലെ പ്രകൃതി വിരുദ്ധതയിക്കിടെ; ഒടുവിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ രാജി വെച്ച് പടിയിറക്കം
ന്യൂയോർക്ക്: ആണും പെണ്ണുമാണ് വിവാഹം കഴിക്കേണ്ടത്. അല്ലാതെയുള്ള ബന്ധങ്ങൾ ശരിയല്ല, ആരോഗ്യകരമായ, ഊർജ്ജസ്വലമായ, പുരോഗമിപ്പിക്കുന്ന, മൂല്യപ്രചോദിതമായ കുടുംബങ്ങൾ ഉണ്ടാവേണ്ടതാണ് എന്ന് മുദ്രാവാക്യം മുഴക്കിയ നേതാവായ വെസ് ഗുഡ്മാനെയാണ് ഓഫീസ് മുറിയിൽ പ്രകൃതി വിരുദ്ധ ലൈംഗികതക്കിടെ പൊക്കിയത്. ആന്റി എൽ.ജി.ബി.ടി. സംഘടനയുടെ പ്രധാനിയാണ് വെസ് ഗുഡ്മാൻ.ഓഹിയോ റിപ്പബ്ലിക്കൻ സംസ്ഥാന നിയമസഭാംഗമായ വെസ് ഗുഡ്മാനെ കഴിഞ്ഞ ആഴ്ചയായിരുന്നു ഓഫീസിൽ പ്രത്യേക സാഹചര്യത്തിൽ കാണുന്നത്. തുടർന്ന് ഗുസ്മാൻ തന്റെ സേവനങ്ങൾ രാജി വെച്ച് അവസാനിപ്പിക്കുകയായിരുന്നു. വിവാഹിതനായിരുന്ന ഗുഡ്മാൻ മാർച്ച് ഫോർ ലൈഫ് എന്നറിയപ്പെടുന്ന ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടറെയാണ് വിവാഹം കഴിച്ചത്. കൺസർവേറ്റീവ് മൂവ്‌മെന്റിന്റെ പ്രധാനിയായി ബ്രാൻഡ് ചെയ്ത 33 കാരൻ 'അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് രാജി സമർപ്പിച്ചത്.ക്രിസ്തീയത തന്റെ ജീവനാടി എന്ന് പറയുന്ന ഗുഡ്മാൻ 'ഭർത്താവ് സ്ത്രീക്കും പുരുഷനുമിടയിൽ' മാത്രമാണ് എന്ന വാദം നിരത്തുന്ന വ്യക
ന്യൂയോർക്ക്: ആണും പെണ്ണുമാണ് വിവാഹം കഴിക്കേണ്ടത്. അല്ലാതെയുള്ള ബന്ധങ്ങൾ ശരിയല്ല, ആരോഗ്യകരമായ, ഊർജ്ജസ്വലമായ, പുരോഗമിപ്പിക്കുന്ന, മൂല്യപ്രചോദിതമായ കുടുംബങ്ങൾ ഉണ്ടാവേണ്ടതാണ് എന്ന് മുദ്രാവാക്യം മുഴക്കിയ നേതാവായ വെസ് ഗുഡ്മാനെയാണ് ഓഫീസ് മുറിയിൽ പ്രകൃതി വിരുദ്ധ ലൈംഗികതക്കിടെ പൊക്കിയത്.
ആന്റി എൽ.ജി.ബി.ടി. സംഘടനയുടെ പ്രധാനിയാണ് വെസ് ഗുഡ്മാൻ.ഓഹിയോ റിപ്പബ്ലിക്കൻ സംസ്ഥാന നിയമസഭാംഗമായ വെസ് ഗുഡ്മാനെ
കഴിഞ്ഞ ആഴ്ചയായിരുന്നു ഓഫീസിൽ പ്രത്യേക സാഹചര്യത്തിൽ കാണുന്നത്. തുടർന്ന് ഗുസ്മാൻ തന്റെ സേവനങ്ങൾ രാജി വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
വിവാഹിതനായിരുന്ന ഗുഡ്മാൻ മാർച്ച് ഫോർ ലൈഫ് എന്നറിയപ്പെടുന്ന ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടറെയാണ് വിവാഹം കഴിച്ചത്. കൺസർവേറ്റീവ് മൂവ്‌മെന്റിന്റെ പ്രധാനിയായി ബ്രാൻഡ് ചെയ്ത 33 കാരൻ 'അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് രാജി സമർപ്പിച്ചത്.ക്രിസ്തീയത തന്റെ ജീവനാടി എന്ന് പറയുന്ന ഗുഡ്മാൻ 'ഭർത്താവ് സ്ത്രീക്കും പുരുഷനുമിടയിൽ' മാത്രമാണ് എന്ന വാദം നിരത്തുന്ന വ്യക്തിയാണ്.