ന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ വൈറലായി മാറിയ മെയ്‌ക്കിങ് വീഡിയോയ്ക്ക് പിന്നാലെ അടിപൊളി ഗാനത്തിന്റെ വീഡിയോ പുറത്ത്. അമിതാഭ് ബച്ചനും ആമിർഖാനും നൃത്ത ചുവടുകളുമായെത്തുന്ന ഗാനം ഇതിനോടകം തന്നെ ട്രെന്റിങിൽ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അജയ് അതുലാണ്. ഷുക്കൗന്ദർ സിംഗും വിശാൽ ദദ്ലാനിയും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന് സോഷ്യൽമീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തിൽ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന രാജ്യത്തെ ഏറ്റവും മികച്ച നർത്തകിയുടെ വേഷമാണ് കത്രീന കൈകാര്യം ചെയ്യുന്നത്.

കത്രീനക്കു പുറമെ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്ലറുടെ കൺഫഷൻസ് ഓഫ് എ തഗ് ആൻഡ് ദ് കൾട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. നവംബർ 8 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.