- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസ്തുശാസ്ത്രപ്രകാരം ഒരു വീട്
വാസ്തുശാസ്ത്രപ്രകാരം ഒരു വീട് നിർമ്മാണത്തിൽ വാതിലിന്റെ സ്ഥാനനിർണ്ണയം പ്രധാനമാണ്. വീട് ഏത് ദിശയിൽ നിർമ്മിച്ചാലും പ്രധാനവാതിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥാനമായ ഉച്ചസ്ഥാനത്ത് തന്നെയായിരിക്കണം. തന്മൂലം അന്തേവാസികൾക്ക് അഭിവയോധികിയും സന്തോഷവും സമ്പത്തും ഐശ്വര്യവും ഉണ്ടാകും. വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ ഉച്ചസ്ഥാനത്തുള്ള പ്രധാ
വാസ്തുശാസ്ത്രപ്രകാരം ഒരു വീട് നിർമ്മാണത്തിൽ വാതിലിന്റെ സ്ഥാനനിർണ്ണയം പ്രധാനമാണ്. വീട് ഏത് ദിശയിൽ നിർമ്മിച്ചാലും പ്രധാനവാതിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥാനമായ ഉച്ചസ്ഥാനത്ത് തന്നെയായിരിക്കണം. തന്മൂലം അന്തേവാസികൾക്ക് അഭിവയോധികിയും സന്തോഷവും സമ്പത്തും ഐശ്വര്യവും ഉണ്ടാകും.
വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ ഉച്ചസ്ഥാനത്തുള്ള പ്രധാന കവാടത്തിന് ഒന്നാംസ്ഥാനവും പടിഞ്ഞാറുദിശയിൽ ഉച്ചസ്ഥാനത്തുള്ള വാതിലിന് രണ്ടാംസ്ഥാനവും തെക്ക് ദിശയിൽ ഉച്ചസ്ഥാനത്തുള്ള വാതിലിന് മൂന്നാം സ്ഥാനവുമാണ് വാസ്തുശാസ്‌ര്തത്തിൽ കല്പിച്ചു നൽയിരിക്കുന്നത്.
പ്രധാന വാതിലിന്റെ സ്ഥാനത്തിലെ അപാകത കുടുംബത്തിൽ അസ്വസ്ഥതകൾക്കും അനൈനക്യത്തിനും കാരണഭൂതമാകുന്നു. അതുകൊണ്ടുതന്നെ ഇതിന് ഏറെ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. ശ്രേഷ്ഠമായ ഒരു ദിവസം കണ്ടെത്തി മംഗളവിധികളോടെ മുതിർന്ന മേസ്തിരിയുടെ സാന്നിദ്ധ്യത്തിൽ വാതിലിന്റെ ചട്ടക്കൂട് അഥവാ കട്ടിള ഉറപ്പിക്കേണ്ടതാണ്.