മസ്‌ക്കറ്റ്: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നികുതിയിനത്തിൽ (value added tax) സർക്കാരിന് 250 മില്യൺ റിയാലിന്റെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ പ്രധാനവരുമാനം കുറഞ്ഞതിനെ തുടർന്നാണ് വാറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. 2018 ജനുവരി മുതലാണ് വാറ്റഅ നടപ്പാക്കാൻ നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്.

അഞ്ചു ശതമാനം വാറ്റ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അഞ്ചു ശതമാനമെന്നുള്ളത് അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഏറെ താഴ്ന്ന തോതാണെന്നും ഇത്രയും നടപ്പാക്കിയാൽ പോലും രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തെ കവച്ചു വയ്ക്കാൻ സാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

2017 മധ്യത്തോടെയോ അതിലും നേരത്തെയോ വാറ്റ് ഏർപ്പെടുത്തുമെന്നാണ് മജ്‌ലിസ് അൽ ഷൂര കൗൺസിലിന്റെ ഒരംഗം ജനുവരിയിൽ വ്യക്തമാക്കിയിരുന്നത്.