റിയാദ്: ഇനി മുതൽ ബാങ്കുകൾ വഴി അയയ്ക്കുന്ന തുകയുടെ റെമിറ്റൻസ് ഫീസിന് വാറ്റ് ബാധകമാകുന്നു. അടുത്ത ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനമായിരിക്കും വാറ്റ്. റെമിറ്റൻസ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്‌മിനിസ്ട്രേറ്റീവ് സേവനങ്ങൾക്കു മൂല്യവർദ്ധിത നികുതി ബാധകമായിരിക്കുമെന്നാണു സൗദി അധികൃതർ നൽകുന്ന വിശദീകരണം.

അതേ സമയം വായ്പയ്ക്കുള്ള പലിശ, വായ്പാ ഫീസ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഈടാക്കുന്ന അധികതുക, ക്യാഷ് ഇടപാടുകൾ, ബോണ്ട് ഇടപാടുകൾ, കറന്റ് അക്കൗണ്ട്, സേവിങ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിങ് സേവനങ്ങൾക്കു വാറ്റ് ബാധകമല്ല.