- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറ്റ് നടപ്പാക്കാനൊരുങ്ങി സൗദിയും; അടുത്ത ജനുവരി മുതൽ എല്ലാ സ്വകാര്യമേഖലകളും വാറ്റ് നൽകണമെന്ന് ടാക്‌സ് ഡിപ്പാർട്ട്മെന്റ്
ജിദ്ദ: 375,000 റിയാൽ വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 2018 ജനുവരി മുതൽ വാറ്റ് നൽകിത്തുടങ്ങണമെന്ന് ജനറൽ അഥോറിറ്റി ഓഫ് സക്കാത്ത് ആൻഡ് ടാക്‌സ് വെളിപ്പെടുത്തി. ഓയിൽ ചേഞ്ച് ഷോപ്പുകൾ, റിപ്പയർ വർക്ക് ഷോപ്പുകൾ, ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്വാകര്യ മേഖലകൾക്കും വാറ്റ് ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നൽകുന്നതിൽ വീഴ്ച വരുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നൽകുമെന്നും മുന്നറിയിപ്പുണ്ട്. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന വർക്ക്‌ഷോപ്പിലാണ് പുതിയ വാറ്റ് സംബന്ധിച്ച തീരുമാനം ആയത്. നൂറിലധികം നിയമവിദഗ്ദ്ധർ പങ്കെടുത്ത സമ്മേളത്തിൽ വരുമാനത്തിന്റെ അഞ്ചു ശതമാനമായിരിക്കും വാറ്റായി ഈടാക്കുക എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. വാറ്റായി അഞ്ചു ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഈ അഞ്ചു ശതമാനം വ്യാപാരികൾക്ക് ഇൻകം ടാക്‌സ് ഇനത്തിൽ ഇളവു ലഭിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കമ്പനി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും വാറ്റ് നൽകാൻ ബാധ്
ജിദ്ദ: 375,000 റിയാൽ വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 2018 ജനുവരി മുതൽ വാറ്റ് നൽകിത്തുടങ്ങണമെന്ന് ജനറൽ അഥോറിറ്റി ഓഫ് സക്കാത്ത് ആൻഡ് ടാക്‌സ് വെളിപ്പെടുത്തി. ഓയിൽ ചേഞ്ച് ഷോപ്പുകൾ, റിപ്പയർ വർക്ക് ഷോപ്പുകൾ, ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്വാകര്യ മേഖലകൾക്കും വാറ്റ് ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നൽകുന്നതിൽ വീഴ്ച വരുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നൽകുമെന്നും മുന്നറിയിപ്പുണ്ട്.
ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന വർക്ക്‌ഷോപ്പിലാണ് പുതിയ വാറ്റ് സംബന്ധിച്ച തീരുമാനം ആയത്. നൂറിലധികം നിയമവിദഗ്ദ്ധർ പങ്കെടുത്ത സമ്മേളത്തിൽ വരുമാനത്തിന്റെ അഞ്ചു ശതമാനമായിരിക്കും വാറ്റായി ഈടാക്കുക എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
വാറ്റായി അഞ്ചു ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഈ അഞ്ചു ശതമാനം വ്യാപാരികൾക്ക് ഇൻകം ടാക്‌സ് ഇനത്തിൽ ഇളവു ലഭിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കമ്പനി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും വാറ്റ് നൽകാൻ ബാധ്യസ്ഥരാണ്. അഞ്ചു ശതമാനം വാറ്റ് എന്നത് തീരെ ചെറിയ തുകയാണെന്നും ഇതിൽ വീഴ്ച വരുത്തരുതെന്നും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.