- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം പകുതിയോടെ വാറ്റ് ഏർപ്പെടുത്തും; 2018-ഓടെ മൂന്ന് മുതൽ അഞ്ചു ശതമാനം വരെ നികുതി നടപ്പാക്കാൻ ധാരണ
മസ്‌ക്കറ്റ്: രാജ്യത്ത് അടുത്ത വർഷം പകുതിയോടെ വാറ്റ് ഏർപ്പെടുത്താൻ നീക്കം. വാറ്റ് നടപ്പാക്കാനുള്ള പദ്ധതികൾ അവസാനഘട്ടത്തിലാണെന്നും എങ്ങനെ നികുതി പിരിക്കണമെന്നുള്ള കാര്യത്തിൽ ഇപ്പോൾ ആലോചനകൾ നടന്നുവരികയാണെന്നും മജ്‌ലിസ് അൽ ഷൂര കമ്മിറ്റിയംഗം വ്യക്തമാക്കി. 2017 പകുതിയോടെ വാറ്റ് നിലവിൽ വരും. എണ്ണവില എക്കാലത്തേയും താഴ്ന്ന നിരക്കിൽ എത
മസ്‌ക്കറ്റ്: രാജ്യത്ത് അടുത്ത വർഷം പകുതിയോടെ വാറ്റ് ഏർപ്പെടുത്താൻ നീക്കം. വാറ്റ് നടപ്പാക്കാനുള്ള പദ്ധതികൾ അവസാനഘട്ടത്തിലാണെന്നും എങ്ങനെ നികുതി പിരിക്കണമെന്നുള്ള കാര്യത്തിൽ ഇപ്പോൾ ആലോചനകൾ നടന്നുവരികയാണെന്നും മജ്‌ലിസ് അൽ ഷൂര കമ്മിറ്റിയംഗം വ്യക്തമാക്കി. 2017 പകുതിയോടെ വാറ്റ് നിലവിൽ വരും.
എണ്ണവില എക്കാലത്തേയും താഴ്ന്ന നിരക്കിൽ എത്തിയതോടെ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള വഴികൾ തേടുകയാണ് ജിസിസി രാജ്യങ്ങൾ. ഇതിന്റെ ഭാഗമായാണ് ഒമാൻ വാറ്റ് ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. 2018 ആകുന്നതോടെ മൂന്നു മുതൽ അഞ്ചു ശതമാനം വരെ നികുതി നടപ്പാക്കാനാണ് പ്രതീക്ഷിക്കുന്നതെന്നും ഷൂര കമ്മിറ്റി വിലയിരുത്തി.
ഒരേ സമയം ജിസിസിയിൽ നടപ്പാക്കാവുന്ന ഒരു നികുതി രീതിക്കാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കൾ മറ്റ് പ്രത്യേക ഉത്പന്നങ്ങൾ എന്നിവയെ വാറ്റിൽ നിന്ന് ഒഴിവാക്കിയേക്കും. വാറ്റ് നടപ്പാകുന്നതോടെ ഒമാന് 200 മില്യൺ റിയാൽ ലഭിക്കുകയും ഓരോ വർഷം മൂന്നൂറ് മില്യൺ ഒഎംആർ അധികം വരുമാനം ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ജനുവരിയിൽ രാജ്യം 3.3 ബില്യന്റെ കമ്മി ബജറ്റ് അവതരിപ്പിച്ച ശേഷം ഖജനാവിലേക്ക് പണം സ്വരൂപിക്കുന്ന വിവിധ രീതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. നികുതി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു പരിഗണനയ്ക്ക് എത്തിയിരുന്നു. കോർപറേറ്റ് ഇൻകം ടാക്‌സിൽ മൂന്നു ശതമാനം വർധനയ്ക്ക് കഴിഞ്ഞ ഡിസംബറിൽ ഷൂര കൗൺസിൽ ശുപാർശ ചെയ്തിരുന്നു. തുടർന്ന് കമ്പനികൾക്കുള്ള കോർപറേറ്റ് ഇൻകം ടാക്‌സ് 12 ശതമാനമായിരുന്നത് ഈ മാസം 15 ശതമാനമായി ഉയർത്തി.