- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകളെ വിശുദ്ധ വേലക്കാരായും വിലകുറഞ്ഞ തൊഴിലാളികളുമായി കാണുന്ന മെത്രാന്മാർക്കും വൈദികർക്കും മുന്നറിയിപ്പുമായി വത്തിക്കാൻ; പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും മേശ തുടച്ചും അടുക്കളയിൽ തളച്ചിടുന്ന സംസ്കാരത്തിനെതിരെ കനത്ത താക്കീത്
കർത്താവിന്റെ മണവാട്ടിമാരെന്നാണ് കന്യാസ്ത്രീകളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, പലയിടത്തും അവർ മെത്രാന്മാരുടെയും വൈദികരുടെയും വേലക്കാരാണ്. പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കലും അവരുടെ എച്ചിലെടുക്കലുമൊക്കെയാണ് കന്യാസ്ത്രീകളുടെ ദൗത്യം. ഈ അടുക്കള സംസ്‌കാരത്തിലേക്ക് കന്യാസ്ത്രീകളെ തള്ളിവിടുന്ന പുരുഷമേൽക്കോയ്മയ്‌ക്കെതിരേ കനത്ത താക്കീതാണ് വത്തിക്കാൻ നൽകുന്നത്. വിലകുറഞ്ഞ തൊഴിലാളികളായി കന്യാസ്ത്രീകളെ കരുതുന്ന പതിവ് അവസാനിപ്പിച്ചുകൊള്ളാനാണ് മുന്നറിയിപ്പ്. കർദിനാൾമാരും ബിഷപ്പുമാരുമൊക്കെ കന്യാസ്ത്രീകളെ വേലക്കാരായാണ് കണക്കാക്കുന്നതെന്ന് വത്തിക്കാനിൽനിന്നുള്ള മാസികയിലെ ലേഖനത്തിൽ പറയുന്നു. വുമൺ ചർച്ച് വേൾഡ് എന്ന മാസികയിലാണ് സഭയിലെ പുരുഷമേൽക്കോയ്മയുടെ അടിമകളായി കന്യാസ്ത്രീകളുടെ ജീവിതം മാറുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. മെത്രാന്മാർക്കും ബിഷപ്പുമാർക്കും വെച്ചും വിളമ്പിയും ജീവിതം തീർക്കേണ്ടവരല്ല കന്യാസ്ത്രീകളെന്നും ലേഖനം പറയുന്നു. വത്തിക്കാനിൽനിന്നുള്ള പത്രമായ ലെ ഒസർവാറ്റോറെ റൊമാനോയിൽനിന്ന് പുറത്തിറങ
കർത്താവിന്റെ മണവാട്ടിമാരെന്നാണ് കന്യാസ്ത്രീകളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, പലയിടത്തും അവർ മെത്രാന്മാരുടെയും വൈദികരുടെയും വേലക്കാരാണ്. പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കലും അവരുടെ എച്ചിലെടുക്കലുമൊക്കെയാണ് കന്യാസ്ത്രീകളുടെ ദൗത്യം. ഈ അടുക്കള സംസ്‌കാരത്തിലേക്ക് കന്യാസ്ത്രീകളെ തള്ളിവിടുന്ന പുരുഷമേൽക്കോയ്മയ്‌ക്കെതിരേ കനത്ത താക്കീതാണ് വത്തിക്കാൻ നൽകുന്നത്. വിലകുറഞ്ഞ തൊഴിലാളികളായി കന്യാസ്ത്രീകളെ കരുതുന്ന പതിവ് അവസാനിപ്പിച്ചുകൊള്ളാനാണ് മുന്നറിയിപ്പ്.
കർദിനാൾമാരും ബിഷപ്പുമാരുമൊക്കെ കന്യാസ്ത്രീകളെ വേലക്കാരായാണ് കണക്കാക്കുന്നതെന്ന് വത്തിക്കാനിൽനിന്നുള്ള മാസികയിലെ ലേഖനത്തിൽ പറയുന്നു. വുമൺ ചർച്ച് വേൾഡ് എന്ന മാസികയിലാണ് സഭയിലെ പുരുഷമേൽക്കോയ്മയുടെ അടിമകളായി കന്യാസ്ത്രീകളുടെ ജീവിതം മാറുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. മെത്രാന്മാർക്കും ബിഷപ്പുമാർക്കും വെച്ചും വിളമ്പിയും ജീവിതം തീർക്കേണ്ടവരല്ല കന്യാസ്ത്രീകളെന്നും ലേഖനം പറയുന്നു.
വത്തിക്കാനിൽനിന്നുള്ള പത്രമായ ലെ ഒസർവാറ്റോറെ റൊമാനോയിൽനിന്ന് പുറത്തിറങ്ങുന്ന മാസികയാണ് വുമൺ ചർച്ച് വേൾഡ്. കന്യാസ്ത്രീകളുടെ നേർക്ക് കടുത്ത വിവേചനമാണ് നിലനിൽക്കുന്നതെന്ന് ലേഖനം പറയുന്നു. തുച്ഛമായ വേതനമാണ് പലർക്കും ലഭിക്കുന്നതെന്നും ചെലവുകുറഞ്ഞ വേലക്കാരായാണ് ഇവരെ പരിഗണി്ക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. പലരും കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും ഔദ്യോഗിക വസതികളിൽ വേലക്കാരായി ജീവിക്കുന്നു. ചിലർ പള്ളി സ്്ഥാപനങ്ങളിൽ അദ്ധ്യാപകരായും ജീവിക്കുന്നു.
രാവിലെ എഴുന്നേറ്റ് പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതുമുതൽ അത്താഴം വിളമ്പി പാത്രങ്ങളും വസ്ത്രങ്ങളും കഴുകി വൃത്തിയാക്കുന്നതുവരെ തുടരുന്നതാണ് പല കന്യാസ്ത്രീകളുടെയും ജീവിതം. ശരിക്കും അടിമവേലയാണ് പലരും ചെയ്യുന്നത്. ദാരിദ്ര്യത്തിൽ ജീവിച്ച് വരുന്ന കന്യാസ്ത്രീകൾ, പരാധീനതകൾ പുറത്തുപറയാതെ ജീവിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ആഫ്രിക്കയിൽനിന്നും ഏഷ്യയിലെ പിന്നോക്ക രാജ്യങ്ങളിൽനിന്നുമുള്ള കന്യാസ്ത്രീകളാണ് കൂടുതലായും ചൂഷണം ചെയ്യപ്പെടുന്നത്.
ഭക്ഷണം പാകം ചെയ്യുന്നുണ്ടെങ്കിലും ഭക്ഷണമേശയിൽ പുരോഹിതർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ കന്യാസ്ത്രീകൾക്ക് അനുവാദമില്ലെന്ന് ലേഖനത്തിൽ പറയുന്നു. ശരിക്കും വേലക്കാരുടെ സ്ഥാനമാണ് അവർക്ക് കൽപിച്ചുകൊടുത്തിരിക്കുന്നത്. അടുക്കളയിലാണ് അവരുടെ സ്ഥാനം. പിഎച്ച്.ഡി പോലുള്ള ഉന്നത ബിരുദമുള്ള കന്യാസ്ത്രീകൾ പോലും ഇത്തരം വീട്ടുവേലയ്ക്ക് നിയോഗിക്കപ്പെടാറുണ്ടെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ലോകത്താകെ വളരെക്കുറിച്ച് കന്യാസ്ത്രീകൾക്കുമാത്രമാണ് മെച്ചപ്പെട്ട സ്ഥാനം സഭയിൽ കിട്ടുന്നതെന്നും ലേഖനം വിശദീകരിക്കുന്നു. ചില രാജ്യങ്ങളിൽ സ്ഥിതി വളരെ മെച്ചമാണെങ്കിലും മറ്റു പലേടത്തും ദയനീയമാണ് കന്യാസ്ത്രീകളുടെ സ്ഥിതി. വത്തിക്കാനിൽത്തന്നെ വളരെക്കുറച്ച് കന്യാസ്ത്രീകൾക്ക് മാത്രമാണ് മുഖ്യധാരയിൽ ഇടമുള്ളത്. കഴിഞ്ഞവർഷം മാത്രമാണ് വത്തിക്കാൻ മ്യൂസിയത്തിന്റെ ചുമതലയിലേക്ക് ആദ്യമായൊരു കന്യാസ്ത്രീ നിയോഗിക്കപ്പെുന്നത്. ബാർബറ ജെറ്റ എന്ന കന്യാസ്ത്രീയ്ക്കാണ് ഈ പദവി ലഭിച്ചത്.