തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്ഞ്ച് അറ്റകുറ്റപ്പണികൾ നടത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ഷൂട്ടിങ് റെയ്ഞ്ച് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സെന്ററായി മാറ്റിയിരുന്ന ഷൂട്ടിങ് റെയ്ഞ്ച് പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

നാളുകളായി അടച്ചിട്ടിരുന്നതുകൊണ്ടു തന്നെ ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനക്ഷമമാക്കും. അന്താരാഷ്ട്രതലത്തിൽ തന്നെ കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കുന്ന മികച്ച ഷൂട്ടിങ് റെയ്ഞ്ചായി ഇതിനെ ഉയർത്തുമെന്നും കേരളത്തിൽ മികച്ച ഷൂട്ടിങ് താരങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എം എൽ എ, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സികുട്ടൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.