- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിങ്കല്ല് മാറ്റിയപ്പോൾ കണ്ടത് വാവയെക്കാൾ നീളമുള്ള മുർഖനെ; കാലിൽ ആഞ്ഞു കൊത്തിയപ്പോൾ പിടിവിട്ടു; ഇഴഞ്ഞു മാറിയ പാമ്പിനെ ചാടി വീണ് പിടിച്ച് പാട്ടാശ്ശേരിക്കാരെ രക്ഷിച്ചു; പിന്നെ ആവശ്യപ്പെട്ടത് അതിവേഗം മെഡിക്കൽ കോളേജിൽ എത്തിക്കാൻ; ചിങ്ങവനത്ത് എത്തിയപ്പോൾ പാമ്പിനെ പോലെ ഇഴഞ്ഞു മറിഞ്ഞു; വാവ സുരേഷിന് വേണ്ടി പ്രാർത്ഥിച്ച് കുറിച്ചിക്കാർ
കോട്ടയം: കുറിച്ചിക്കാർ പ്രാർത്ഥനയിലാണ്. വാവ സുരേഷിന് ഒന്നും സംഭവിക്കരുതേ എന്ന നേർച്ചയും നൽകി കാത്തിരിക്കുന്ന കുടുംബങ്ങൾ. കൺമുന്നിൽ കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പാമ്പു കടിയേറ്റിട്ടും നാട്ടുകാരുടെ സുരക്ഷയായിരുന്നു വാവ സുരേഷിന് പ്രധാനം. മൂർഖൻ കടിച്ചാൽ പിന്നീടുള്ള ഓരോ നിമിഷവും നിർണ്ണായകമാണ്. ഇത് അറിയാമായിരുന്നിട്ടും ആ മൂർഖനെ അവിടെ വിട്ട് ആശുപത്രിയിലേക്ക് വാവ പോയില്ല. അതാണ് വാവയെ ഗുരുതരാവസ്ഥയിലായത്. പിന്നെ കുറിച്ചിയിൽ നിന്നും ചുറ്റി തിരിഞ്ഞുള്ള ചിങ്ങവനം വഴി കോട്ടയത്തേക്കുള്ള യാത്രയും.
കുറിച്ചിയിൽ നിന്ന് കോട്ടയത്തേക്ക് എത്താൻ അരമണിക്കൂറിൽ അധികം യാത്രയുണ്ട്. പാമ്പ് കടിയേറ്റ തന്നെ നേരെ മെഡിക്കൽ കോളേജിൽ എത്തിക്കാനായിരുന്നു ബോധമുണ്ടായിരുന്നപ്പോൾ കൂടെയുള്ളവർക്ക് വാവ സുരേഷ് നൽകിയ നിർദ്ദേശം. കണ്ണടയാതിരിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ആ വാഹനം ചിങ്ങവനത്ത് എത്തിയപ്പോൾ വാവയ്ക്ക് ബോധം പോയി തുടങ്ങി. പാമ്പ് ഇഴയുന്നതു പോലെ മറിഞ്ഞു. ഇതോടെയാണ് വാഹനത്തിലുള്ളവർ തൊട്ടടുത്ത ഭാരത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് നിർണ്ണായകമായി. വാവ എത്തിയതും പിന്നീടുള്ള സംഭവങ്ങളേയും നടുക്കത്തോടെയാണ് കുറിച്ചിക്കാർ കാണുന്നത്.
ചങ്ങനാശ്ശേരി കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കൽ വീട് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലാണ്. വീട്ടുമുറ്റത്ത് ഉപയോഗിക്കാത്ത കന്നുകാലിക്കൂടിന് സമീപത്തെ കരിങ്കൽകൂട്ടത്തിനിടയിൽ വ്യാഴാഴ്ചയാണ് മൂർഖനെ കാണുന്നത്. ആ ഭീതിയെ തുടർന്നാണ് വാവ സുരേഷിനെ വീട്ടുകാർ ബന്ധപ്പെടുന്നതും എത്താമെന്ന് വാവ സമ്മതിച്ചതും.
ആ പാമ്പിനെ കണ്ടിട്ട് കുറച്ചു ദിവസമായി. അപ്പോൾ തന്നെ വാവയെ വിളിച്ചു. ആശുപത്രിയിലാണെന്നും വരാമെന്നും പറഞ്ഞു. ഇതോടെ ആ പ്രദേശത്ത് വലയിട്ടു. വലയിട്ട് പൊട്ടിച്ചും പാമ്പിറങ്ങി. പാമ്പ് പോയോ ഇല്ലേ എന്ന് അറിയാത്ത അവസ്ഥ. ഞായറാഴ്ച വിളിച്ചിട്ട് തിങ്കളാഴ്ച വരുമെന്ന് വാവ പറഞ്ഞു. ഇതോടെ ആശ്വാസമായി. വാവ പറഞ്ഞു പോലെ എത്തി. നടുവിന് വിഷമമുള്ളതു കൊണ്ട് കല്ല് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു അത് നാട്ടുകാർ മാറ്റി. ഇതിനിടെ പാമ്പിനെ കണ്ടു. പിടിക്കുകയും ചെയ്തു. ചാക്കിലേക്ക് കൊണ്ടു വന്നപ്പോൾ പുള്ളിയെ കാൾ നീളമുള്ള സാധനം. ഭയങ്കര പത്തിയുള്ളത്. നല്ല സൈസ് സാധനം. അകറ്റി പിടിച്ചതാണ്. എന്നിട്ടും കിടിച്ചു. ഇതിനിടെ പാമ്പിനെ വിട്ടു.
ചോര പരമാവധി ഞെക്കി കളഞ്ഞു. ഇതിനിടെ പാമ്പ് വീണ്ടും ഇഴഞ്ഞ് കല്ലിന് അടുത്തേക്ക് പോകാൻ ശ്രമിച്ചു. ഇതോടെ ചാടി പിടിച്ചു. ഒരു വിധത്തിൽ കുപ്പിയിലാക്കി. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ പറഞ്ഞു. വന്ന വണ്ടിയിലായിരുന്നു യാത്ര. പിന്നീട് ആ ഡ്രൈവർക്ക് വഴി പരിചമില്ലാത്തതു കൊണ്ട് കുറിച്ചിക്കാരുടെ വണ്ടിയിലേക്ക് മാറി. രാത്രിയിൽ ഉറങ്ങിയില്ല... ഒന്നും വരുത്തില്ല. നേർച്ചയും പ്രാർത്ഥനയും അയി ഞങ്ങൾ വാവയ്ക്കായി കാത്തിരിക്കുന്നു-കുറിച്ചിയിലെ ഒരു അമ്മ മറുനാടനോട് പറഞ്ഞത് ഇഘ്ഘനെയാണ്.
വാവ സുരേഷിനൊപ്പം ആശുപത്രിയിൽ പോയ നാട്ടുകാരൻ പറയുന്നത് ഇങ്ങനെയാണ്. ചിങ്ങവനത്ത് ആയപ്പോൾ വാവയുടെ കണ്ണിൽ ഇരുട്ടു കയറി. തല മരവിക്കുന്നു എന്ന് പറഞ്ഞു. സിമന്റ് കവല വഴി കോട്ടയം മെഡിക്കൽ കോളേജിൽ പോകാനായിരുന്നു ആലോചന. അപ്പോഴേക്കും പാമ്പ് ഇഴയുന്നതു പോലെ വാവ മറിഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ബോധം പോയി. തൊട്ടടുത്ത് ഭാരത് ആശുപത്രിയിലേക്ക് മാറ്റി. അപ്പോൾ ഓക്‌സിജന്റെ അളവ് 20 ശതമാനം മാത്രമായിരുന്നു. തക്ക സമയത്ത് എത്തിച്ചത് ഭാഗ്യമായി. പത്ത് മിനിറ്റ് താമസിച്ചിരുന്നുവെങ്കിൽ എല്ലാം കഴിഞ്ഞു-അദ്ദേഹം പറയുന്നു. കുറിച്ചിയിൽ ഒരു പാലം ഉണ്ടായിരുന്നുവെങ്കിൽ ചുറ്റിക്കറങ്ങൽ ഒഴിവാക്കി അതിനും മുമ്പേ ആശുപത്രിയിൽ എത്തിക്കാമായിരുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.
വാവയെ പാമ്പു കൊത്തുന്നത് കണ്ട് നിന്നയാൾ തലകറങ്ങി വീണിരുന്നു. അയാളേയും ആശുപത്രിയിലേക്ക് മാറ്റി. ഷുഗർ കുറഞ്ഞതായിരുന്നു ഇയാൾക്ക് പ്രശ്‌നമായത്. എല്ലാവും വാവ തിരിച്ചു വരുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.
മറുനാടന് മലയാളിയുടെ കൊച്ചി റിപ്പോര്ട്ടര്