- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടി തീ പടർന്നതോടെ തണുപ്പ് തേടി നാട്ടിലെത്തി; കോട്ടമൺപാറയിലെ വീട്ടിലെ അടുക്കളയിൽ നിന്ന് പിടിച്ചത് വമ്പൻ രാജവെമ്പാലയെ; വാവ സുരേഷിന്റെ അൽഭുത പ്രകടനം ഫേസ്‌ബുക്കിൽ തൽസമയം കണ്ടത് എട്ടരലക്ഷം പേർ
പത്തനംതിട്ട: 103ാം മത്തെ രാജവെമ്പാലയേയും സാഹസികമായി പിടികൂടി വാവ സുരേഷ്. ആദ്യമായാണ് ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോട്ടമൺപാറയിലെ ഒരു വീടിനുള്ളിലെ അടുക്കളയിൽ നിന്നാണ് ഇതിനെ പിടികൂടിയത്. വലപാലകരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലായിരുന്നു രാജവെമ്പാലയെ മെരുക്കിയത്. അടുത്ത കാലത്തായി വാവ സുരേഷിന്റെ എല്ലാ പാമ്പു പിടിത്തങ്ങളും ഫേസ്‌ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്യാറുണ്ട്. ഇതിനു മുൻപ് ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത പാമ്പു പിടിത്തത്തിന്റെ വിഡിയോ ഒരുകോടി പ്രേക്ഷകരാണ് കണ്ടത്. എട്ടര ലക്ഷത്തിലധികം ആളുകളാണ് വാവ സുരേഷിന്റെ പാമ്പു പിടിത്തം ഇന്നലെ തൽസമയം കണ്ടത്. ഇതിനു മുൻപ് തെന്മലയിൽ നിന്നു പിടിച്ച 19 അടി നീളമുള്ള രാജവെമ്പാലയായിരുന്നു വാവയുടെ പട്ടികയിൽ വലിപ്പത്തിൽ മുന്നിലുണ്ടായിരുന്നത്. ഇപ്പോൾ രാജവെമ്പാലയ്ക്ക് അതിനേക്കാൾ വലിപ്പമുണ്ടെന്നാണ് വാവസുരേഷിന്റെ അഭിപ്രായം. പിടികൂടിയ രാജവെമ്പാലയുടെ വളർച്ച പൂർണമായിട്ടുണ്ടെന്നും ആൺ രാജവെമ്പാലയാണിതെന്നും വാവ സുരേഷ്
പത്തനംതിട്ട: 103ാം മത്തെ രാജവെമ്പാലയേയും സാഹസികമായി പിടികൂടി വാവ സുരേഷ്. ആദ്യമായാണ് ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോട്ടമൺപാറയിലെ ഒരു വീടിനുള്ളിലെ അടുക്കളയിൽ നിന്നാണ് ഇതിനെ പിടികൂടിയത്. വലപാലകരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലായിരുന്നു രാജവെമ്പാലയെ മെരുക്കിയത്.
അടുത്ത കാലത്തായി വാവ സുരേഷിന്റെ എല്ലാ പാമ്പു പിടിത്തങ്ങളും ഫേസ്‌ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്യാറുണ്ട്. ഇതിനു മുൻപ് ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത പാമ്പു പിടിത്തത്തിന്റെ വിഡിയോ ഒരുകോടി പ്രേക്ഷകരാണ് കണ്ടത്. എട്ടര ലക്ഷത്തിലധികം ആളുകളാണ് വാവ സുരേഷിന്റെ പാമ്പു പിടിത്തം ഇന്നലെ തൽസമയം കണ്ടത്.
ഇതിനു മുൻപ് തെന്മലയിൽ നിന്നു പിടിച്ച 19 അടി നീളമുള്ള രാജവെമ്പാലയായിരുന്നു വാവയുടെ പട്ടികയിൽ വലിപ്പത്തിൽ മുന്നിലുണ്ടായിരുന്നത്. ഇപ്പോൾ രാജവെമ്പാലയ്ക്ക് അതിനേക്കാൾ വലിപ്പമുണ്ടെന്നാണ് വാവസുരേഷിന്റെ അഭിപ്രായം. പിടികൂടിയ രാജവെമ്പാലയുടെ വളർച്ച പൂർണമായിട്ടുണ്ടെന്നും ആൺ രാജവെമ്പാലയാണിതെന്നും വാവ സുരേഷ് വ്യക്തമാക്കി. ജൂൺ ജൂലൈ മാസങ്ങളാണ് ഇവയുടെ പ്രജജന കാലം
അടുത്ത പ്രദേശത്ത് ഈയിടെ കാട്ടുതീ പടർന്നിരുന്നു. ഇതാകാം തണുപ്പു തേടി പാമ്പ് നാട്ടിലേക്കെത്താനുള്ള കാരണമെന്നും വാവ സുരേഷ് വ്യക്തമാക്കി.