ടുത്തയിടെ പാമ്പുപിടിക്കാനുള്ള ലൈസൻസിനെ സംബന്ധിച്ചും മറ്റും വാവാ സുരേഷ് വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളത്തിൽ അർഹിക്കുന്ന പ്രാധാന്യം ഒരിക്കലും ലഭിക്കാത്ത ഒരു വ്യക്തിയാണ് വാവ സുരേഷ്. എന്നാൽ ഇപ്പോൾ ഒരു അപകടത്തിലൂടെ പാശ്ചാത്യമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ് വാവ സുരേഷ്. മാത്രമല്ല, ഈ അപകടം നടന്ന കുറിച്ചിയും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായി. പല പാശ്ചാത്യമാധ്യമങ്ങളും കുറിച്ചി അടയാളപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം സഹിതമാണ് വാർത്ത നൽകിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കുറിച്ചി എന്ന ഗ്രാമത്തിൽ പാമ്പുപിടിക്കാൻ ചെന്ന വാവ സുരേഷിന്റെ കഥ വിശദമായി തന്നെയാണ് പല പത്രങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിച്ച പാമ്പ് തിരിഞ്ഞ് കൊത്തുന്ന വീഡിയോയും ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പ് കടിയേറ്റ ഉടൻ ബോധരഹിതനായ വാവയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോട്ടയത്തെ സ്വകര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം 20 ശതമാനം മാത്രമായിരുന്നു പ്രവർത്തനക്ഷമമായിരുന്നതെന്നും ഈ റിപ്പോർട്ടുകളിൽ പറയുന്നു.

രണ്ടു പതിറ്റാണ്ടിലെ പാമ്പുപിടുത്തത്തിനിടയിൽ 48 കാരനായ വാവ സുരേഷ ആയിരക്കണക്കിന് പാമ്പുകളെ രക്ഷപ്പെടുത്തിയ കാര്യവും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റൊരു പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സമയത്താണ് വാവ മൂർഖനെ പിടിക്കാൻ ഇറങ്ങിയതും അതിന്റെ കടിയേറ്റതും. അതാണ് സ്ഥിതിഗതികൾ ഗുരുതരമാകാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ 2005- ഇതുപോലൊരു മൂർഖന്റെ കടിയേറ്റ് വാവ സുരേഷിന്റെ വലത് ചൂണ്ടുവിരൽ നഷ്ടമായിരുന്നു. പിന്നീട് 2020-ൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് അദ്ദേഹം ദീർഘനാൾ തിരുവനന്തപുരത്ത് ആശുപത്രി ചികിത്സയിലുമായിരുന്നു.

മുകൾ താടിയിൽ ഉള്ള വിഷപ്പല്ല് ഉപയോഗിച്ച് ശക്തിയുള്ള ന്യുറോ ടോക്സിൻ ആണ് മൂർഖൻ മനുഷ്യരിലേക് ദംശനത്തിലൂടെ കടത്തിവിടുന്നത്. രാജവെമ്പാല പോലുള്ള പാമ്പുകൾക്കാണെങ്കിൽ വളരെ വലിയ വിഷ ഗ്രന്ഥികളാണ് ഉള്ളത്. അതുകൊണ്ടു തന്നെ വലിയ അളവിൽ വിഷം ഉദ്പാദിപ്പിക്കപ്പെടുകയും, ഓരോ ദംശനത്തിലും കൂടിയ അളവിലുള്ള വിഷം ഇരയുടെ ദേഹത്തേക്ക് കടത്തിവിടുകയും ചെയ്യും ഇതാണ് അപകടകരമാകുന്നത്.

വിഷഗ്രന്ഥികൾ പൂർണ്ണമായും നിറഞ്ഞിരിക്കുകയും, അതുപോലെ പെട്ടെന്ന് കടി വിടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരൊറ്റ ദംശനത്തിൽ 20 മനുഷ്യരെ വരെ കൊല്ലാനുള്ള ന്യുറോ ടോക്സിനാണ് കടത്തിവിടാൻ സാധിക്കുക. ഒരു വലിയ ആനയെ വരെ കൊല്ലാൻ ഇതുകൊണ്ട് സാധിക്കും. നാഢീവ്യുഹത്തേയും മസ്തിഷ്‌ക്കത്തെയും ആണ് ഈ വിഷം പ്രധാനമായും ബാധിക്കുക.

അതുപോലെ ശ്വാസകോശത്തേയും ഹൃദയമിടിപ്പിനേയും നിയന്ത്രിക്കുന്ന മാംസപേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും. 30 മിനിറ്റുകള്ക്കുള്ളിൽ ഹൃദയസ്തംഭനം സംഭവിക്കാവുന്നത്ര ഗുരുതരമായ ഒരു അവസ്ഥാ വിശേഷം പോലും സംജാതമായേക്കാം.