ബ്രിസ്‌ബെൻ : വയലാർ സ്മരണകളുണർത്തി വയലാർ രാമവർമ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്ച്ചന്ദ്രവർമ്മയുടെ ഓസ്‌ട്രേലിയൻ യാത്രക്ക് നവംമ്പർ ആദ്യവാരം തുടക്കമാവും.

ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 3 ന് നടക്കുന്ന 'വയലാർ വസന്തം ' സാംസ്‌കാരിക സംഗമത്തിൽ വയലാർ ഗാനങ്ങളോടൊപ്പം വയലാർ ഓർമ്മകളുംപങ്കുവെക്കപ്പെടും. സംഗമത്തിൽ വയലാർ ദർശനങ്ങളും കാഴ്‌ച്ചപ്പാടുകളും ചർച്ചചെയ്യും .

ബ്രിസ്‌ബെനു പുറമെ സിഡ്‌നി, അഡ്‌ലൈഡ്, കാൻബറ, പെർത്ത് എന്നിവിടങ്ങളിലെ സാഹിത്യ സാംസ്‌കാരിക പരിപാടികളിലും വയലാർ ശരത് ച്ചന്ദ്രവർമ്മ പങ്കെടുക്കും.