- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലാർ രാമവർമ്മയുടെ മകൾ സിന്ധു അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന് പാലക്കാട് സ്വകാര്യാശുപത്രിയിൽ
പാലക്കാട്: വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.
ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.
മറുനാടന് മലയാളി ബ്യൂറോ
Next Story