- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടു കുലവൻ തെയ്യകെട്ട് മഹോത്സവം; പന്തലിനായുള്ള ഓലമെടയൽ ശ്രദ്ധേയമാക്കി വിശ്വാസികൾ
ഒരായുഷ്ക്കാലത്ത് അപൂർവ്വമായി ലഭിക്കാറുള്ള നിയോഗത്തെ കൈ - മെയ് മറന്ന് വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നോർത്ത് കോട്ടച്ചേരിയും പ്രദേശവാസികളും. വയനാട്ട് കുലവൻ തെയ്യം കെട്ടിന് പന്തിലിനുള്ള ഓലമെടയൽ ശ്രദ്ധയമായി. സ്ത്രീകളും പുരുഷന്മാരും അടക്കം അഞ്ഞൂറിലധികം ജനങ്ങളും പങ്കെടുത്തു. കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തിന്റെ പരിധിയിൽ അധീനതയിലുള്ളതുമായ കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് നീണ്ട ഇരുപത്തി രണ്ടു സംവത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വയനാട്ട് കുലവനും പരിവാര ദേവഗണങ്ങൾക്കുമായി അരങ്ങൊരുങ്ങുന്നത്. ഓല മേഞ്ഞ വീടുകളും ഓല ഉപയോഗിച്ചുള്ള മറകളും അന്യംനിന്നുപോയ കാലത്ത് പരമ്പരാഗത ശിലങ്ങളെ പുതു തലമുറയിലേക്കടക്കം എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഓലമെടയൽ ഒരുക്കിയത്.ആറ് വയസ്സുകാരി ധനുശ്രീ മുതൽ എഴുപത്തിയഞ്ചുകാരി കമ്മാടത്തു വരെ ഓലമെടയിലന്റ ഭാഗമായി. മാർച്ച് 3 മുതൽ 6 വരെയുള്ള സുദിനങ്ങളിലാണ് ദേവസ്ഥാനത്ത് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. ഓലമെടയൽ ച
ഒരായുഷ്ക്കാലത്ത് അപൂർവ്വമായി ലഭിക്കാറുള്ള നിയോഗത്തെ കൈ - മെയ് മറന്ന് വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നോർത്ത് കോട്ടച്ചേരിയും പ്രദേശവാസികളും. വയനാട്ട് കുലവൻ തെയ്യം കെട്ടിന് പന്തിലിനുള്ള ഓലമെടയൽ ശ്രദ്ധയമായി. സ്ത്രീകളും പുരുഷന്മാരും അടക്കം അഞ്ഞൂറിലധികം ജനങ്ങളും പങ്കെടുത്തു.
കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തിന്റെ പരിധിയിൽ അധീനതയിലുള്ളതുമായ കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് നീണ്ട ഇരുപത്തി രണ്ടു സംവത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വയനാട്ട് കുലവനും പരിവാര ദേവഗണങ്ങൾക്കുമായി അരങ്ങൊരുങ്ങുന്നത്. ഓല മേഞ്ഞ വീടുകളും ഓല ഉപയോഗിച്ചുള്ള മറകളും അന്യംനിന്നുപോയ കാലത്ത് പരമ്പരാഗത ശിലങ്ങളെ പുതു തലമുറയിലേക്കടക്കം എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഓലമെടയൽ ഒരുക്കിയത്.ആറ് വയസ്സുകാരി ധനുശ്രീ മുതൽ എഴുപത്തിയഞ്ചുകാരി കമ്മാടത്തു വരെ ഓലമെടയിലന്റ ഭാഗമായി.
മാർച്ച് 3 മുതൽ 6 വരെയുള്ള സുദിനങ്ങളിലാണ് ദേവസ്ഥാനത്ത് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. ഓലമെടയൽ ചടങ്ങിന് ആഘോഷ കമ്മിറ്റി ഭാരവാഹികളും മാതൃസമിതി ഭാരവാഹികളും നേതൃത്വം നൽകി.