- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ല.... ഹെൽമറ്റില്ല..... ഓവർസ്പീഡും... ത്രിബിൾസും! ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിന്റെ ചുവട്ടിലേക്ക് ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാവുന്നതും ദൃശ്യങ്ങളിൽ; വഴയിലയിലെ അപകടം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്തു വഴയിലയിൽ 3 പേർ മരിച്ച ബൈക്കപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. 3 പേരും സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിന്റെ ചുവട്ടിലേക്ക് ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാവുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. അമിത വേഗതയും വ്യക്തം. ഹെൽമറ്റും വച്ചിട്ടില്ല. എല്ലാവരും 18 തികയാത്തവർ. അങ്ങനെ സവർവ്വത്ര നിയമവിരുദ്ധതയാണ് പേരൂർക്കടയിലെ സംഭവത്തിലുള്ളത്.
ഒരേ ബൈക്കിൽ സഞ്ചരിച്ച മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു തകർന്ന അപകടത്തിൽ മരിച്ചു. വഴയില പത്തായം സൂപ്പർ മാർക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ നടുക്കിയ അപകടം. വഴയില പുരവൂർക്കോണം ഹിൽടോപ് ഗാർഡനിൽ വിനോദ് ബാബു ഷൈനി ദമ്പതികളുടെ മകൻ സ്റ്റെഫിൻ വിനോദ് (17), അരുവിക്കര കളത്തുകാൽ അജീഷ് ഭവനിൽ ഷിബു സിമി ദമ്പതികളുടെ മകൻ ബിനീഷ്(17), പേരൂർക്കട കരുക്കോണം കുളത്തുംകര വീട്ടിൽ ഷിബു ബിന്ദു ദമ്പതികളുടെ മകൻ സിദ്ധാർഥ് (മുല്ലപ്പൻ 17) എന്നിവരാണ് മരിച്ചത്.
സ്റ്റെഫിനും ബിനീഷും തിരുവനന്തപുരം മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും സിദ്ധാർഥ് പേരൂർക്കട കൺകോഡിയ സ്‌കൂളിലുമാണു പഠിക്കുന്നത്. രണ്ടു പേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലുമാണു മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
ബിനീഷിന്റെ കൂട്ടുകാരൻ ആദർശിന്റേതാണു ബൈക്ക്. ബിനീഷ് ബൈക്കിൽ സിദ്ധാർഥിനെ കയറ്റി ആറാംകല്ലിൽ എത്തി സ്റ്റെഫിനെയും കൂട്ടി തിരുവനന്തപുരം ഭാഗത്തേക്കു പോകും വഴിയാണ് അപകടം. സോനയാണു സ്റ്റെഫിന്റെ സഹോദരി. സിദ്ധാർഥിന്റെ അനുജൻ മനു. ബിനീഷിന്റെ സഹോദരൻ അജീഷ്.
മറുനാടന് മലയാളി ബ്യൂറോ