- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാമം ലോഡ്ജിൽ മദ്യപിക്കാൻ ആദ്യമെത്തിയത് ഗുണ്ടാ നേതാവും സുഹൃത്തും; കഞ്ചാവ് കച്ചവടത്തിൽ ശത്രുക്കളായ പഴയ കൂട്ടുകാരും എല്ലാ പ്രശ്നവും തീർന്നുവെന്ന മട്ടിൽ എത്തിയത് ചുറ്റികയുമായി; ലഹരിമൂത്തപ്പോൾ തലയ്ക്കിട്ട് ഒറ്റയടി; പിന്നെ ഇറങ്ങി ഓട്ടം; വഴയില മണിച്ചനെ കൊന്നത് ഗുണ്ടാ പ്രതികാരം; പേരൂർക്കടയിലെ ക്രിമിനലിനെ വകവരുത്തിയത് വട്ടിയൂർക്കാവ് മാഫിയയുടെ പക
തിരുവനന്തപുരം : ഗുണ്ടാ കുടിപ്പകയെ തുടർന്ന് തിരുവനന്തപുരത്ത് ഒരാളെ വെട്ടിക്കൊന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് സൂചന. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ആരാമം എന്ന ലോഡ്ജു മുറിയിലുണ്ടായ ആക്രമണത്തിൽ നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ(34) എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ബുധനാഴ്ച രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാവുകും മണിച്ചനെ കൊലപ്പെടുത്തുകയുമായിരുന്നു.
അരുൺ ജി രാജീവും വിഷ്ണു എന്ന് വിളിക്കുന്ന മണിച്ചനും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. ഇതെല്ലാം തീർന്നു എന്ന മട്ടിലാണ് മദ്യപാനത്തിന് എല്ലാവരും ഒത്തുകൂടിയത്. എന്നാൽ കൈയിൽ ഒരു ചുറ്റികയുമായാണ് അരുൺ എത്തിയത്. മദ്യലഹരിയിൽ വാക്കു തർക്കം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കി. അതിന് ശേഷം ചുറ്റിക എടുത്ത് മണിച്ചന്റെ തലയിൽ അടിക്കുകയായിരുന്നു. ബോധം പോയ അവസ്ഥയിലായിരുന്നു അക്രമം. അതുകൊണ്ട് തന്നെ മാരകമായ അടിയാണ് മണിച്ചന്റെ തലയ്‌ക്കേറ്റത്. ഹരികുമാറിനേയും ആക്രമിച്ചു.
ദീപക് ലാലും അരുണും എല്ലാം നിശ്ചയിച്ചുറപ്പിച്ചാണ് ലോഡ്ജിൽ എത്തിയത്. നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കഴിഞ്ഞ വർഷവും മണിച്ചൻ ഒരാളെ കുത്തി കൊന്നിരുന്നു. മദ്യപാന തർക്കത്തിനിടെ സുഹൃത്തിനെയാണ് കൊന്നത്. പിടിയിലായവർക്ക് ഈ കൊലയും വൈരാഗ്യത്തിന് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.
പേരൂർക്കടയിലെ ഗുണ്ടാ സംഘത്തിലെ പ്രധാനിയാണ് മണിച്ചൻ. അരുവിക്കര, പേരൂർക്കട, വട്ടിയൂക്കാർവ സ്റ്റേഷനുകളിൽ എല്ലാം കേസുണ്ട്. കഞ്ചാവ് കച്ചവടം അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മണിച്ചൻ നേതൃത്വം നൽകിയിരുന്നു. ഈ ഇടപാടുകളിലെ തർക്കമാണ് മണിച്ചനേയും അരുണിനേയും മുമ്പ് പിണക്കത്തിലാക്കിയത്. കഴിഞ്ഞ വർഷത്തെ കൊലയ്ക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങിയ മണിച്ചനെ വകവരുത്താൻ വട്ടിയൂർക്കാവിലെ എതിർടീം തന്ത്രമൊരുക്കി കാത്തിരുന്നു. ഇതാണ് രാത്രി കൊലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
പ്രതികൾക്കോ മരിച്ച ആൾക്കോ രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും പൊലീസ് പറയുന്നു. ഗുണ്ടാ കുടിപ്പക മാത്രമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുമുണ്ട്. 2011 ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചൻ. ഇയാളും തിരുമല സ്വദേശിയായ ഹരികുമാറും ചേർന്ന് ഒരു ലോഡ്ജിൽ മദ്യപിക്കുകയായിരുന്നു. നഗരാഥിർത്തിയിലുള്ള വഴയില ആറാംകല്ലിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി ഒൻപതരമണിയോടെ രണ്ട് പേർ എത്തി മണിച്ചനേയും ഹരിയേയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വെട്ടേറ്റ ഇരുവരേയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചൻ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. ഹരികുമാർ ചികിത്സയിൽ കഴിയുകയാണ്. നിരവധി കേസുകളിൽ പ്രതിയാണ് മണിച്ചൻ. അതുകൊണ്ട് തന്നെ മുൻവൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം രണ്ടംഗ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ