ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വെക്കേഷൻ ബൈബിൾ സ്‌കൂൾ 19, 20, 21 (ബുധൻ,വ്യാഴം, വെള്ളി) ദിവസങ്ങളിൽ ടൈറൽസ്ടൗണിലുള്ള പവേർസ്ടൗൺ എഡ്യൂക്കേറ്റ് റ്റുഗെതെർ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മുതൽ വൈകിട്ട് 3 .30 വരെ മൂന്ന് ദിവസങ്ങളിൽ നടക്കുന്ന വി.ബി.എസ്സിന്റെ ചിന്താ വിഷയം 'നീതിയിൻ കിരീടം '(2 തിമോത്തിയോസ് 4 :8 ) എന്ന ബൈബിൾ വചനമാകുന്നു.

ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് പാട്ടുകളിലൂടെയും കളികളിൽക്കൂടിയും യേശു ക്രിസ്തുവിനെ കൂടുതലായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൈബിൾ മഹോത്സാവത്തിൽ ഈ വർഷം ജീനി മാക്കേഴ്സ് എന്ന അയർലന്റിലെ പ്രമുഖ കുട്ടികളുടെ വിനോദ സംരംഭകരുടെ മാജിക്ക് ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാതാപിതാക്കളും കുട്ടികളെ വി.ബി എസ്സിൽ അയച്ച് ഈ അവസരം പ്രയോജനപ്പെടുത്തുവാൻ പള്ളി ഭാരവാഹികൾ അറിയിച്ചു.