ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വിബിഎസ്)  21, 22 (വെള്ളി, ശനി) തീയതികളിൽ ക്ലാരിൻ ബ്രിഡ്ജ് പള്ളി പാരിഷ്ഹാളിൽ നടക്കും. സാധാരണ സൺഡേ സ്‌കൂൾ പഠനത്തിൽനിന്നു വിഭിന്നമായി കഥ, സംഗീതം, നടന സംഗീതം, ചിത്രങ്ങൾ, ചായമിടൽ തുടങ്ങിയവയിലൂടെ കുട്ടികൾ വേദപുസ്തക സംബന്ധിയായ കാര്യങ്ങൾ പഠിക്കുന്നതു വിബിഎസിന്റെ പ്രത്യേകതയാണ്. 21നു (വെള്ളി) രാവിലെ ഒമ്പതിന് രജിസ്‌ട്രേൻ, 9.30നു പതാക ഉയർത്തൽ, 9.45ന് ഉദ്ഘാടന സമ്മേളനം, 10.15നു കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ക്ലാസുകൾ അരംഭിക്കും.

22നു (ശനി) രാവിലെ 9.30നു വിശുദ്ധ കുർബാന, 12നു വിബിഎസിന്റെ സ്‌നേഹവിരുന്ന്, വൈകുന്നേരം റാലിക്കും സമ്മാനദാനത്തിനും ശേഷം വിബിഎസ് സമാപിക്കും. വിബിഎസിലേക്കു സഭാഭേദമെന്യെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു പാറേക്കാട്ടിൽ അറിയിച്ചു.