തിരുവനന്തപുരം: ക്ഷേത്രവരുമാനം സംബന്ധിച്ച വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി സംവാദത്തിന് വിഡി സതീശൻ എംഎൽഎ തയ്യാർ. തീയതിയും സമയവും കുമ്മനത്തിന് തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ കുമ്മനത്തെ സംവാദത്തിന് ക്ഷണിച്ചത്. നോർത്ത് പറവൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വിഡി സതീശനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഡി സതീഷന്റെ വെല്ലുവിളി

വിഡി സതീശന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നോർത്ത് പറവൂരിൽ വച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ക്ഷേത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ടു ഞാൻ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ച് പരാമർശങ്ങൾ നടത്തുകയുണ്ടായി. 

അവിടെ പങ്കെടുത്ത പ്രാസംഗികരിൽ ചിലർ സംവാദത്തിനു തയ്യാറാണെന്നും സൂചിപ്പിക്കുകയുണ്ടായി. സംവാദത്തിനായി വെല്ലുവിളിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പറവൂരിൽ ഇവർ പതിച്ചിരുന്നു. പൊതുയോഗത്തിൽ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങൾക്കുള്ള ഞാൻ ചൊവ്വാഴ്ച വൈകുന്നേരം അതെ സ്ഥലത്ത് വച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ മറുപടി പറയുന്നതാണ്. എല്ലാവരെയും ഈ യോഗത്തിലേക്ക് ഞാൻ ക്ഷണിക്കുന്നു.

ഹിന്ദു ഐക്യ വേദിയുടെ പ്രവർത്തകർ സംവാദത്തിനായി കഴിഞ്ഞ ദിവസം എന്നെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഞാൻ നിയമസഭയിൽ ആയതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവരെ തിരിച്ചു വിളിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്രവരുമാനത്തെ സംബന്ധിച്ച പച്ചക്കള്ളം പ്രചരിപ്പിച്ചു വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കിയ സംഘടനയുടെ ജനറൽ സെക്രട്ടറി തന്നെ ഇപ്പോൾ ബിജെപി.യുടെ സംസ്ഥാന അദ്ധ്യക്ഷനായ സ്ഥിതിക്ക് അദ്ദേഹമായിട്ടു ഞാൻ സംവാദത്തിനു തയ്യാറാണെന്നും, അദ്ദേഹത്തിനു സൗകര്യപ്രദമായ തീയതി അന്വേഷിച്ചു പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം അവർ അദ്ദേഹത്തിന്റെ തീയതി അറിഞ്ഞ ശേഷം ബന്ധപ്പെടാമെന്നാണ് അറിയിച്ചിട്ടുള്ളത്.

 

കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നോർത്ത്‌ പറവൂരിൽ വച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ക്ഷേത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെ...

Posted by V D Satheesan on Sunday, December 20, 2015