- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതിക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിമർശനം

കൊക്കയാർ: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരന്തങ്ങൾക്ക് ഇരയാകുന്നത് പാവപ്പെട്ട ജനങ്ങളാണ്. രക്ഷാപ്രവർത്തനം നടത്താൻ ഒരുപാട് വൈകി. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഇന്നലെ രാവിലെ ഉരുൾപൊട്ടലുണ്ടായിട്ടും തെരച്ചിൽ ദുഷ്‌കരമായിരുന്നു.
ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്താത്തത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. കൊക്കയാറിൽ മുൻ പഞ്ചായത്ത് മെമ്പർ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയർഫോഴ്സോ ഒന്നും എത്തിയില്ലെന്നും സതീശൻ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കുന്നില്ലെന്നും വി.ഡി. സതീശൻ കൊക്കയാർ സന്ദർശിക്കുന്നതിനിടെ പ്രതികരിച്ചു.


