കണ്ണൂർ: മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി.ഓഫിസിൽ വാർത്താ സമ്മേളനത്തിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയിൽ ആ റിപ്പോർട്ടു ചർച്ച ചെയ്തപ്പോൾ ഇന്ന് കേരളം ഭരിക്കുന്നവരാണ് അതിനെ എതിർത്തത്.ഗാഡ്ഗിൽ റിപ്പോർട്ടു നടപ്പിലാക്കുന്നതിനെതിരെ ബന്ദ് നടത്തിയവരാണ് ഇന്ന് കേരളം ഭരിക്കുന്നത്.ഗാഡ്ഗിൽ റിപ്പോർട്ടു ഗ്രാമസഭയിൽ വരെ ചർച്ച ചെയ്തു നടപ്പിലാക്കേണ്ടതായിരുന്നു.

കർഷകരെ തെറ്റിദ്ധരിപ്പിച്ചു സമരരംഗത്തിറക്കാനാണ് ചിലർ ശ്രമിച്ചത്. പിന്നീട് മാരകമായ കസ്തൂരി രംഗൻ റിപ്പോർട്ടു നടപ്പിലാക്കാനാണ് ശ്രമിച്ചത്.ഇതിനായുള്ള ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ഭേദഗതി പോലും ചർച്ച ചെയ്തിട്ടില്ല. 2018 ലെ പ്രളയത്തിനു ശേഷം സർക്കാർ ഒന്നും ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രളയത്തിനു കാരണം ഗാഡ്ഗിൽ റിപ്പോർട്ടിലെ നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കണം കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പുതിയ ഇൻഫർമേഷൻ വന്നുകൊണ്ടിരിക്കുകയാണ്.

അറബിക്കടൽ ഇപ്പോൾ അപകടമായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറുമെന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുള്ള കാര്യങ്ങൾ പരിഗണിച്ചതിനു ശേഷം പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി സർക്കാർ പുതിയ പഠനം നടത്തണം. ആർക്കും തോന്നും പോലെ പാറകൊണ്ടുപോവാൻ അനുവാദം കൊടുക്കരുത്.ദുരന്തങ്ങൾ നേരിടാൻ സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ് '2018ലെ പ്രളയമുണ്ടായത് സർക്കാർ ഡാം മാനേജ്‌മെന്റിലെ പിഴവാണ് അന്നു പറ്റിയ അപകടം ഇപ്പോൾ ആവർത്തിക്കരുതെന്നും വി.ഡി.സതീശൻ പറഞ്ഞു.